ബഹിരാകാശ കപ്പലില്‍ ഒരു ദലിത് സഞ്ചാരി
എനിക്കൊരു യാത്ര പോവണം. സാധാരണ യാത്രയല്ല, ആരും നടത്താത്തൊരു യാത്ര, അങ്ങു ബഹിരാകാശത്തേക്ക്.. പക്ഷെ, എന്റെ കൈയില്‍ പണമില്ല. ഫാസിസം ഭരിക്കുന്ന രാജ്യത്തു താമസിക്കുന്ന അശരണരുടെയും ദലിതരുടെയും പ്രതിനിധിയെന്ന നിലയില്‍ എനിക്കൊരു ടിക്കറ്റ് തരൂ.. ഞാനൊരു നക്ഷത്രത്തെയും അക്രമിക്കില്ല, ഒരു ചെറു മേഘത്തെപ്പോലും ദ്രോഹിക്കില്ല. ബഹിരാകാശ കപ്പലിന്റെ വാലറ്റത്ത്, അല്ലെങ്കില്‍ ചിറകിനരികില്‍ ഒരിരിപ്പിടം മതി. കാരണം, പരിഗണിക്കപ്പെടണമെന്ന് ഞാനിതുവരെ മോഹിച്ചിട്ടില്ല; മോഹവുമില്ല.
എനിക്കേറ്റവും സാധ്യമായ വേഗത്തില്‍ ദൈവത്തിന്റെ അടുത്തെത്തണം. കൂടുതലൊന്നും സംസാരിക്കില്ല. പുതിയൊരു വ്യവസ്ഥക്കായുള്ള പോരാട്ടത്തിനായി ഞങ്ങളെ അടിച്ചുണര്‍ത്താന്‍ ദൈവത്തിന്റെ കൈയിലൊരു ചാട്ട കൊടുക്കണം. തിരിച്ചു പറക്കുമ്പോള്‍ ഇരുന്നിടത്തുതന്നെ ഇളകാതെ ഞാനിരിക്കാം..
പ്ലീസ്, ദയവുചെയ്ത് എനിക്കൊരവസരം തരൂ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."