HOME
DETAILS

കുഴല്‍ കിണര്‍ നിര്‍മാണത്തിനെതിരേ പ്രതിഷേധവുമായി പൗരസമിതി

  
backup
October 15 2016 | 19:10 PM

%e0%b4%95%e0%b5%81%e0%b4%b4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%bf%e0%b4%a3%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d


വൈത്തിരി: കൊടും വരള്‍ച്ച കാരണം കുഴല്‍ കിണര്‍ നിര്‍മാണത്തിനെതിരേ പ്രതിഷേധവുമായി പൗരസമിതി രംഗത്ത്. ഭൂഗര്‍ഭ ജലചൂഷണത്തിന് വഴിവെക്കുന്ന കുഴല്‍ കിണര്‍ നിര്‍മാണം പ്രദേശത്ത് വ്യാപകമാവുന്നതിനെതിരെയാണ് പഴയ വൈത്തിരി പൗരസമിതി പ്രവര്‍ത്തകര്‍ പ്രധിഷേധവുമായി രംഗത്ത് വന്നത്. മഴലഭ്യതക്ക് പേരുകേട്ട വൈത്തിരി ഗ്രാമപഞ്ചായത്തും കൊടും വരള്‍ച്ചയിലേക്കെന്ന സൂചന നിലനില്‍ക്കുമ്പോഴാണ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അനധികൃത കുഴല്‍കിണര്‍ നിര്‍മ്മാണം വ്യാപകമാവുന്നത്. റിസോര്‍ട്ടുകളുടെയും വില്ലകളുടെയും നിര്‍മാണം പുരോഗമിക്കുന്ന സ്ഥലങ്ങളിലാണ് യാതൊരു അനുമതിയുമില്ലാതെ നിരവധി കുഴല്‍ക്കിണറുകള്‍ നിര്‍മിക്കുന്നത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് മാത്രമാണ് കുഴല്‍ കിണര്‍ നിര്‍മിക്കാന്‍ പഞ്ചായത്തിന്റെ അനുമതിയുള്ളത്.
ഒന്നര എച്ച്.പിയില്‍ അധികമുള്ള മോട്ടോറുകള്‍ സ്ഥാപിക്കുന്ന കുഴല്‍ കിണര്‍ നിര്‍മിക്കാന്‍ ജിയോളജി വകുപ്പിന്റെ അനുമതി വേണമെന്നാണ് നിയമം. വ്യാവസായിക ആവശ്യങ്ങള്‍ക്കായി പഞ്ചായത്ത് ഒരുകുഴല്‍ കിണറിന് പോലും അനുമതി നല്‍കിയിട്ടില്ലെങ്കിലും കുറഞ്ഞ ചുറ്റളവില്‍ മൂന്നും നാലും കുഴല്‍ക്കിണറുകളാണ് ചിലയിടങ്ങളില്‍ നിര്‍മിച്ചിട്ടുള്ളത്. സാധാരണ കിണറുകള്‍ കുഴിച്ചാല്‍ തന്നെ വെള്ളം ലഭിക്കുന്ന പ്രദേശങ്ങളില്‍ പോലും കുഴല്‍ കിണര്‍ വ്യാപകമാവുന്നത് വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പുണ്ടായിട്ടും യാതൊരു നടപടിയും ഉണ്ടാവുന്നില്ലെന്നാണ് പരാതി ഉയരുന്നത്.
കുഴല്‍കിണര്‍ നിര്‍മ്മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ഇതിനായി പൊതുജനങ്ങളുടെ സഹകരണത്തോടെ പ്രതിഷേധ പരിപാടികള്‍  സംഘടിപ്പിക്കാനൊരുങ്ങുകയാണ് പഴയ വൈത്തിരി പൗരസമിതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  10 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  12 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  13 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  13 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  13 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  13 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  13 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  14 hours ago