HOME
DETAILS
MAL
പ്രതിപക്ഷ നേതാവിന് പക്വതയില്ല, ഉമ്മന്‍ചാണ്ടിയെ കണ്ട് പഠിക്കണമെന്ന് ജി.സുധാകരന്
backup
October 15 2016 | 20:10 PM
ആലപ്പുഴ: തനിക്കെതിരേയുള്ള തെരഞ്ഞെടുപ്പ് കേസ് ചെന്നിത്തല കെട്ടിച്ചമച്ചതാണെന്ന് മന്ത്രി ജി. സുധാകരന്. മനഃപൂര്‍വം തന്നെ കേസില്‍പെടുത്തി. പ്രതിപക്ഷ നേതാവിന് പക്വതയില്ലെന്നും ഉമ്മന്‍ചാണ്ടിയെ കണ്ട് പഠിക്കണമെന്നും ജി.സുധാകരന് പറഞ്ഞു.
ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് ചെന്നിത്തല പൊലിസില്‍ സമ്മര്‍ദം ചെലുത്തി തനിക്കെതിരേയുള്ള കേസിന് വേണ്ടി ബന്ധുവായ കലക്ടറെ ജില്ലയില്‍ നിയോഗിച്ചെന്നും സുധാകരന് പറഞ്ഞു.
വി.എസ് വോട്ടുചെയ്യുമ്പോഴുണ്ടായ തടസം എന്താണെന്ന് അന്വേഷിക്കുക മാത്രമാണു താന്‍ ചെയതത്. പ്രിസൈഡിങ് ഓഫിസറുടെ റിപ്പോര്‍ട്ട് പോലും സ്വീകരിക്കാതെ നേരിട്ടു പൊലിസിനെ വിളിച്ചു കേസെടുപ്പിച്ച രീതി ജനാധിപത്യ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും സുധാകരന് പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."