വിനോദസഞ്ചാര വികസനം; ചര്‍ച്ചനടത്തി
പൂച്ചാക്കല്‍: അരൂക്കുറ്റിയിലെ പഴയ ബോട്ട് ജെട്ടിഭാഗത്തെ വിനോദസഞ്ചാര വികസനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ടൂറിസം വകുപ്പ് ഡയറക്ടര്‍ യു.വി. ജോസും എ.എം. ആരിഫ് എംഎല്‍എയും സ്ഥലം സന്ദര്‍ശിച്ചു. നിലവില്‍ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ (ഡിടിപിസി) നേതൃത്വത്തിലുള്ള വഞ്ചിവീടിന്റെ നിര്‍മാണം അവിടെ പുരോഗമിക്കുകയാണ്. ഇതോടു ചേര്‍ന്നുള്ള എക്സൈസ് ആരോഗ്യ വകുപ്പുകളുടെ സ്ഥലങ്ങള്‍ ഏറ്റെടുത്ത് കൂടുതല്‍ പദ്ധതികള്‍ നടത്തുകയാണ് അടുത്ത ലക്ഷ്യം.
തിരുവിതാംകൂര്‍ രാജ്യത്തിന്റെ വടക്കേ അതിര്‍ത്തിയായിരുന്ന അരൂക്കുറ്റിയുടെ ചരിത്രങ്ങളെ ഓര്‍മ്മപ്പെടുത്ത ചൗക്ക, രാജാവ് താമസിച്ചിരുന്ന സ്ഥലം തുടങ്ങിയവയുടെയെല്ലാം മാതൃകകള്‍ നിര്മിക്കലും അതോടനുബന്ധിച്ച് പാര്‍ക്ക്, മ്യൂസിയം തുടങ്ങിയ ഒരുക്കുന്നതുമാണ് ആദ്യഘട്ട പദ്ധതി. വിനോദസഞ്ചാര പ്രാധാന്യത്തില്‍ ആയുര്‍വേദ ചികില്‍സ കേന്ദ്രം സ്ഥാപിക്കലാണ് രണ്ടാംഘട്ട പദ്ധതിയെന്നും അധികൃതര്‍ പറഞ്ഞു. പദ്ധതിയ്ക്കായി സ്ഥലം വിട്ടുനല്‍കുന്നതിന് എക്സൈസ് ആരോഗ്യ വകുപ്പുകളുടെ അനുമതി വാങ്ങിക്കലാണ് ആദ്യ നടപടി വേണ്ടത്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട മന്ത്രിമാരുമായി ചര്‍ച്ച നടത്തുമെന്നു എംഎല്‍എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."