സംസ്ഥാനത്ത് ഉല്‍പാദിപ്പിച്ചിരുന്നത് നാമമാത്ര വൈദ്യുതി: മന്ത്രി
കോതമംഗലം: കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി സംസ്ഥാനത്തെ വൈദ്യുത ഉല്‍പാദന രംഗം മുരടിപ്പിലായിരുന്നുവെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. നെല്ലിക്കുഴിയില്‍ ഇലക്ട്രിക് സെക്ഷന്‍ ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേവലം 34 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഉല്‍പാദിപ്പിച്ചിരുന്നത്. പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയാല്‍ മതിയെന്നാണ് ഇക്കൂട്ടര്‍ ശാഠ്യം പിടിക്കുന്നത്. 6000 കോടി രൂപയുടെ വൈദ്യുതിയാണ് വാങ്ങി കൊണ്ടിരുന്നത്. പുതിയ കേന്ദ്ര സര്‍ക്കാര്‍ നയം കേരളത്തിന് തിരിച്ചടിയാകുന്ന സാഹാചര്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു.
സൗരോര്‍ജത്തില്‍ നിന്നും കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും. 35 സെക്ഷന്‍ ഓഫിസുകള്‍ ആരംഭിക്കാനാണ് കഴിഞ്ഞ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. എന്നാല്‍ പലതും മാനദണ്ഡങ്ങള്‍ പാലിക്കാത്തതായതിനാല്‍ നടപ്പിലാക്കാന്‍ കഴിയുകയില്ലെന്നും മന്ത്രി പറഞ്ഞു.
ആന്റണി ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ എന്‍.വേണു ഗോപാല്‍, ചിഫ് എഞ്ചിനിയര്‍ സി.വി നന്ദന്‍, ബ്ലാേക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷിദ സലിം, പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി, മുന്‍ എം.എല്‍.എ ടി.യു.കുരുവിള, ജില്ലാ പഞ്ചായത്തംഗം എം.എം.അബ്ദുല്‍ കരീം, ഏ.ആര്‍.വിനയന്‍, എ.വി.രാജേഷ്, ബിന്ദു ജയകുമാര്‍, സഹീര്‍ കോട്ടപ്പറമ്പില്‍, മൃദുല ജനാര്‍ദനന്‍, താഹിറ സുധിര്‍, ഫൗസിയ ഷിയാസ്, സല്‍മ ജമാല്‍, സി.ഇ.നാസര്‍, അസിസ് റാവുത്തര്‍, ആര്‍.അനില്‍കുമാര്‍, പി.എം.ബഷീര്‍, സി.എസ്.നാരായണന്‍ നായര്‍, ഇ.ടി. നടരാജന്‍, കെ.എം.കുഞ്ഞു ബാവ ,എ.ടി.പൗലോസ്, ടി.പി.രാമകൃഷ്ണന്‍, ഷൗക്കത്ത് പൂതയില്‍, അബു വട്ടപ്പാറ, പി.എ.നാരായണസാമി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."