മലയാളികള്‍ ഇപ്പോള്‍ മഹാബലിയുടെ അവസ്ഥയിലെന്ന് വി.എസ്
കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി റിയല്‍ എസ്‌റ്റേറ്റുകാരുടെ ഏജന്റെന്ന് വി.എസ് അച്യുതാനന്ദന്‍. തന്റെ ഫെയ്‌സ്ബുക്കിലാണ് മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം വി.എസ് കുറിച്ചത്. മൂന്നടി മണ്ണ് ഭിക്ഷയായി യാചിച്ച വാമനന് മണ്ണ് അളന്നെടുക്കാന്‍ അനുവാദം നല്‍കിയ മഹാബലിയുടെ അവസ്ഥയിലാണ് മലയാളികള്‍. പാവം പോലെ വന്ന് യാചിച്ച് അധികാരം നേടിയ ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഞ്ചു വര്‍ഷം കൊണ്ട് കേരളമാകെ കോര്‍പ്പറേറ്റുകള്‍ക്ക് അളന്നു നല്‍കി. ഇനി അടുത്ത കാല്‍ നമ്മുടെ തലയില്‍ വയ്ക്കാനായി ഉയര്‍ത്തി പിടിച്ചിരിക്കുകയാണ്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണം പരിശോധിച്ചാല്‍ മുഖ്യമന്ത്രി പദത്തേക്കാള്‍ ഉമ്മന്‍ചാണ്ടിക്ക് ഏറ്റവും കൂടുതല്‍ യോജിക്കുക ' റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍' എന്ന വിശേഷണമാകും. അതും അല്ലറ ചില്ലറ ഭൂമി കച്ചവടമല്ല ആയിരകണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കോര്‍പ്പറേറ്റുകള്‍ക്ക് അടിച്ചുമാറ്റാന്‍ ഇടനിലക്കാരനായി നില്‍ക്കുന്ന റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ എന്നും വി.എസ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു..
വി.എസിന്റെ പൂര്‍ണമായ ഫെയ്‌സ്ബുക്ക് പോസ്റ്റ്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."