HOME
DETAILS
MAL
പെരുങ്കളിയാട്ടം: അന്നദാനത്തിനായി വിഷരഹിത പച്ചക്കറി
backup
October 16 2016 | 01:10 AM
പയ്യന്നൂര്‍: ജനുവരി ഏഴു മുതല്‍ 12 വരെ നടക്കുന്ന കരിവെള്ളൂര്‍ മുച്ചിലോട്ട് ഭഗവതിക്ഷേത്ര പെരുങ്കളിയാട്ടത്തിനെത്തുന്ന ജനങ്ങള്‍ക്ക് നല്കാന് വിഷരഹിത പച്ചക്കറി കൃഷിയുടെ രണ്ടാംഘട്ട നടീല്‍ ഉദ്ഘാടനം ചന്തേര പടിഞ്ഞാറേക്കര പ്രാദേശിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ഷേത്രം സ്ഥാനികന് പി.വി നാരായണന് കോമരം നിര്‍വഹിച്ചു. സുനില്‍ കോമരം, ജി.കെ ഗിരീഷ്, രഘുരാമന്, ടി.വി ചിണ്ടന്, എം.വി കരുണാകരന്, സി ശശി, സി.വി രവി, കെ.വി നാരായണന്, യശോദ, തുളസി സംബന്ധിച്ചു. പതിമൂന്ന് പ്രാദേശിക കേന്ദ്രങ്ങളിലായി മെയ് മാസത്തിലാരംഭിച്ച വാഴകൃഷിയുടെ തുടര്‍ച്ചയായാണ് രണ്ടാംഘട്ടത്തിലും പച്ചക്കറി നടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."