നാടിന് ആശ്വാസമായി തുലാമഴയെത്തി
ഈരാററുപേട്ട : ചൂടിനു വിരാമമിട്ടു കഴിഞ്ഞ മൂന്നു ദിവസമായി ലഭിക്കുന്ന നീണ്ട മഴ കൃഷിയ്ക്കും നാട്ടുകാര്‍ക്കും ആശ്വാസമായി.
മഴ എത്തിയതോടെ വൈദ്യുതി ഒളിച്ചുകളി തുടങ്ങിയെങ്കിലും കാത്തു കാത്തിരുന്ന തുലാമഴ തുടങ്ങിയതിന്റെ സന്തോഷത്തിലാണ് നാട്ടുകാര്‍.
ഓണത്തിന് മുന്‍പേ കാണാമറയാതായ മഴ ഇപ്പോഴാണ് തിരിച്ചെത്തുന്നത്.
കഴിഞ്ഞ ഒരുമാസമായി മഴ പെയ്യതിരുന്നതിനെ തുടര്‍ന്ന് ഈരാററുപേട്ട മേഖല കടുത്ത കുടിവെള്ള ക്ഷാമത്തിലേക്ക് നീങ്ങുന്നതിനിടയിലാണ് ശക്തമായ മഴ ലഭിച്ചത്.
കിണറുകളും മറ്റ് ജലസ്ത്രോതസുകളും വറ്റിയതോടെ ടാങ്കര്‍വെള്ളം വില്പ്പനക്കാര്സജീവമായിരുന്നു.മീനച്ചിലാറും ഇടമുറിഞ്ഞ കൈത്തോടുകളില്വീണ്ടും നീരൊഴുക്കായി.
മഴയില്ലാതെ ഏതാനും മാസങ്ങളായി ചൂടില്‍ നിറഞ്ഞിരുന്ന കൃഷികള്‍ക്കും മലിനജലം കെട്ടിക്കിടന്ന് വരള്‍ച്ചയുടെ പിടിയിലായ തോടുകള്‍ക്കും അനുഗ്രഹമായിമാറി അപ്രതീക്ഷിതമായെത്തിയ പെരുമഴ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."