ചക്കവിളമ്പര യാത്രയ്ക്ക് സ്വീകരണം
ഏറ്റുമാനൂര്‍: കേരള ചക്ക വിളംബര യാത്രയ്ക്ക് കാണക്കാരി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്വീകരണം നല്‍കി. കാണക്കാരി നാടന്‍പശു സംരക്ഷണ സമിതി, കാണക്കാരി സര്‍വ്വീസ് സഹകരണ ബാങ്ക്, കൃഷിഭവന്‍, ഗവ വി.എച്ച്.എസ്.എസ് എന്നിവയുടെ സഹകരണത്തോടെ നടന്ന സ്വീകരണസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറിയാന്‍ മാത്യു ഉദ്ഘാടനം ചെയ്തു. നാടന്‍ പശു സംരക്ഷണ സമിതി പ്രസിഡന്റ് ജോര്‍ജ് ജോസഫ് അധ്യക്ഷനായിരുന്നു.
പ്ലാവ് സംരക്ഷണം, ചക്കയുടെ ഔഷധമൂല്യം, പോഷകഗുണം എന്നിവയെ പറ്റിയുള്ള ക്ലാസും ചക്ക ഉത്പന്നങ്ങളുടെ പ്രദര്‍ശനവും, വിതരണവും, പരിശീലനവും എന്നിവ ഇതിന്റെ ഭാഗമായി നടന്നു.
പൂഞ്ഞാര്‍ : ചക്കയുടെ സാധ്യതകളും പ്ലാവിന്റെ പ്രാധാന്യവും ജനങ്ങളില്‍ എത്തിക്കുന്നതിനുവേണ്ടി തിരുവനന്തപുരത്തുനിന്നും ആരംഭിച്ച കേരള ചക്ക വിളംബര യാത്രയ്ക്ക് നാളെ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വീകരണം നല്‍കും.
ചക്ക ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനം, വില്‍പ്പന, പോസ്റ്റര്‍ പ്രദര്‍ശനം, വിവിധയിനം പ്ലാവിന്‍ തൈകളുടെ വില്‍പ്പന തുടങ്ങിയവ ഈ പരിപാടിയോടനുബന്ധിച്ച് നടക്കും.
രാവിലെ പത്തുമുതല്‍ ഉച്ചകഴിഞ്ഞ് ഒരുമണിവരെ പൊതുജനങ്ങള്‍ക്ക് ഇതില്‍ സംബന്ധിക്കാവുന്നതാണ്.
സ്‌കൂളിലെ അന്റോണിയന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ പൂഞ്ഞാര്‍ ഭൂമികയുടെയും ഇന്‍ഫാം വിജ്ഞാന വ്യാപന കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."