HOME
DETAILS

നിലവാരമില്ലാത്ത പൈപ്പുകള്‍ സ്ഥാപിച്ച് വാട്ടര്‍ അഥോറിറ്റി റോഡുകള്‍ തകര്‍ക്കുന്നു

  
backup
October 16 2016 | 17:10 PM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%b5%e0%b4%be%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%aa%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95


പാലാ: നിലവാരമില്ലാത്ത പൈപ്പുകള്‍ സ്ഥാപിച്ച വാട്ടര്‍ അഥോറിട്ടി നടപടി റോഡുകളുടെ തകര്‍ച്ചക്ക് കാരണമാകുന്നു. പാലാ കെ.എസ്.ഇ.ബിയ്ക്കു സമീപവും പുത്തന്‍പള്ളികുന്നില്‍ മൂന്നിടത്ത്, കോട്ടപ്പാലം, നഗരസഭ വിശ്രമകേന്ദ്രം, സിവില്‍ സ്റ്റേഷന്‍, മാര്‍ക്കറ്റ് ഭാഗം എന്നിവിടങ്ങളില്‍ പൈപ്പ് പൊട്ടി രൂപപ്പെട്ട ആഗാധ ഗര്‍ത്തങ്ങളാണു റോഡുകള്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയാകുന്നത്.
വാട്ടര്‍ അതോറിട്ടിയുടെ ഇത്തരം അനാസ്ഥ മൂലം കെ.എസ്.ഇ.ബിക്ക് സമീപം മൂന്ന് വലിയ കുഴികളാണു പൈപ്പ് പൊട്ടി രൂപപ്പെട്ടിരിക്കുന്നത്. ഈ കുഴികളില്‍ ചാടി വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതു പതിവാണ്. നിര്‍മാണം പൂര്‍ത്തിയായി വരുന്ന പാരലല്‍ റോഡിന്റെ ടാറിങ് തകര്‍ത്തുകൊണ്ടാണ് സെന്റ് മേരീസ് സ്‌കൂളിന് സമീപം റോഡിന് മധ്യഭാഗത്തായി പൈപ്പ് പൊട്ടിയിരിക്കുന്നത്. റോഡ് ഭാഗികമായി അടച്ചിട്ടാണ് പൈപ്പ് പൊട്ടിയ ഭാഗങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നത്. പൈപ്പ് മാറ്റുന്നതിനുവേണ്ടി കുഴി എടുത്തിട്ട് അറ്റകുറ്റപ്പണികള്‍ പണികള്‍ വൈകുന്നതും പതിവാണ്. കോണ്‍ക്രീറ്റ് ഉപയോഗിച്ചാണ് കുഴിയടയ്ക്കുന്നത്. ആഴ്ചകള്‍ക്കുളളില്‍ കോണ്‍ക്രീറ്റ് ഇളകി ഈ ഭാഗത്ത് വീണ്ടും കുഴികള്‍ രൂപപ്പെടും. കോടികള്‍ മുടക്കിയാണ് പാരലല്‍ റോഡിന്റെ വികസനം സാധ്യമാക്കുന്നത്. രണ്ട്‌നിര ടാറിംഗ് പൂര്‍ത്തിയാക്കിയ ശേഷമാണ് പൈപ്പ് പൊട്ടി റോഡ് തകര്‍ന്നത്. ഇതോടെ നിര്‍മാണത്തിന് വന്‍തുകയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
പാരലല്‍ റോഡിലൂടെയുള്ള വാഹനങ്ങളുടെ എണ്ണം പതിന്മടങ്ങായി ഉയര്‍ന്നിരിക്കുന്ന സമയത്ത് റോഡ് ഭാഗികമായി തടസപ്പെടുത്തുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സ്‌കൂളിന് സമീപമുള്ള ഭാഗത്ത് ഏറെനാളായി തുറന്ന് കിടക്കുന്ന കുഴിയും റോഡിന്റെ വീതികുറവും അപകടകരമായ സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് പുത്തന്‍പള്ളിക്കുന്ന് കരയോഗ മന്ദിരത്തിന് സമീപവും പൈപ്പ്‌പൊട്ടി കുടിവെള്ളം പാഴായിരുന്നു.ഇവിടെയും റോഡ് കുത്തിപ്പൊളിച്ചാണ് നിലവാരം കുറഞ്ഞപൈപ്പ് മാറ്റി സ്ഥാപിച്ചത്. പിന്നീട് പൊതുമരാമത്ത് റോഡ് വീണ്ടും ടാര്‍ചെയ്ത് നല്‍കുകയായരുന്നു. കോട്ടേപ്പാലത്തിന് സമീപവും നിലവില്‍ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നുണ്ട്.
നഗരത്തിലെ പൊന്‍കുന്നം പാലത്തിലും കൊട്ടാരമറ്റം എസ്.ബി.ടിയുടെ മുമ്പിലും പൈപ്പ്‌പൊട്ടി കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും കടന്നുപൊകാന്‍ കഴിയാത്തവിധമാണ് ഇവിടെ വെള്ളം ഒഴുകുന്നത്. പാരലല്‍ റോഡിന് ഇരുവശത്തും ഓടനിര്‍മാണവും ഇതിനൊപ്പം ടെലിഫോണ്‍, ജല അതോറിട്ടി മറ്റ് കേബിളുകള്‍ സ്ഥാപിക്കുന്നതിന് പ്രത്യേക ഹോളുകളും നിര്‍മിച്ചിട്ടുണ്ട്. ജല അഥോറിറ്റി ഈ ഹോളുകളിലും പഴകിയ പി.വി.സി പൈപ്പുകളാണ് വെള്ളം വിതരണം ചെയ്യുന്നതിന് ഉപയോഗിച്ചിരിക്കുന്നത്.
റോഡ് നിര്‍മിക്കുന്നതിനൊപ്പം തന്നെ നല്ല പൈപ്പുകള്‍ സ്ഥാപിച്ച് കുടിവെള്ള വിതരണം കാര്യക്ഷമമാക്കുമെന്ന് വാട്ടര്‍ അഥോറിട്ടി അറിയിച്ചിരുന്നു. റോഡ് പണി നടക്കുമ്പോള്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനുകള്‍ ഇളക്കിമാറ്റിയതോടെ പുത്തന്‍പള്ളി കുന്ന്, കോട്ടവാതുക്കല്‍, വെള്ളാപ്പാട്, നെല്ലിയാനി ഭാഗങ്ങളിലേക്കൊന്നും കുടിവെള്ളം നല്‍കാന്‍ വാട്ടര്‍ അഥോറിറ്റിക്ക് കഴിഞ്ഞിരുന്നില്ല. റോഡ് വികസനത്തിന്റെ ഭാഗമായി കയറ്റങ്ങളും ഇറക്കങ്ങളും കുറയ്ക്കുന്നതിന് റോഡിലെ പൈപ്പുകളും വൈദ്യുതി തൂണുകളും മാറ്റിസ്ഥാപിച്ചിരുന്നു. എന്നാല്‍ വാട്ടര്‍ അഥോറിട്ടി അനങ്ങാപ്പാറനയമാണ് സ്വീകിരിച്ചത്.
നാട്ടുകാര്‍ സമരത്തിലേക്ക് എത്തിയതോടെ പി.വി.സി പൈപ്പുകള്‍ താത്കാലികമായി സ്ഥാപിച്ചാണ് വെള്ളം ഈ ഭാഗങ്ങളില്‍ എത്തിച്ചിരുന്നത്. ഇവയും അടിക്കടി തകരുന്ന അവസ്ഥായിലായിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെയാണ് നിര്‍മ്മാണത്തിനൊപ്പം നിലവാരമുള്ള പൈപ്പുകളും സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ വാഗ്ദാനം പാഴായിരിക്കുകയാണെന്നാണ് പലസ്ഥലങ്ങളിലൂടെയും പ്ലാസ്റ്റിക് പൈപ്പുകളാണ് ഇപ്പോഴും സ്ഥാപിച്ചിരിക്കുന്നത്. റോഡ് നിര്‍മ്മാണത്തിന് മുമ്പ് തന്നെ വാട്ടര്‍ അതോറിട്ടി പഴയ പൈപ്പുകള്‍ കാര്യമായ കേടുപാടുകള്‍ ഇല്ലാതെ പുറത്തെടുത്തിരുന്നു. പഴക്കം ചെന്ന ഇവ തന്നെയാണ് വീണ്ടും ഉപയോഗിച്ചിരിക്കുന്നത്. നിലവാരതകര്‍ച്ചയാണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതിന് കാരണം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനിക്ക് സ്വയം ചികിത്സ പാടില്ല: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

തനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല;  കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഗസ്സ, ലബനാന്‍ ആക്രമണം നിര്‍ത്തണമെന്ന് അറബ്, ഇസ്‌ലാമിക് ഉച്ചകോടി; ട്രംപിന് കത്തയക്കും

International
  •  a month ago
No Image

ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്‌റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ് 

International
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം

Kerala
  •  a month ago