സൗത്ത് സോണ്‍ സഹോദയ കലോത്സവം: തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിന് ഓവറോള്‍
നെയ്യാറ്റിന്‍കര: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നെയ്യാറ്റിന്‍കര ഡോ.ജി.ആര്‍.പബ്ലിക് സ്‌കൂളില്‍ നടന്ന സി.ബി.എസ്.ഇ സൗത്ത് സോണ്‍ സഹോദയ കോംപ്ലക്‌സ് കലോത്സവം ആനന്ദം- 2016 ല്‍ തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ജേതാക്കളായി. കഴക്കൂട്ടം ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും മുക്കോലയ്ക്കല്‍ സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വെള്ളയമ്പലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ ആലാപ് എസ് .കൃഷ്ണയാണ് കാറ്റഗറി ഒന്നിലെ കലാപ്രതിഭ. സെന്റ് ഷാന്താള്‍ സ്‌കൂളിലെ ഗ്രീറ്റി ആന്‍ മാത്യു, തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നിധികൃഷ്ണ, സാന്ദ്രാ സന്തോഷ്, സെന്റ് ജോര്‍ജ് സെന്‍ട്രല്‍ സ്‌കൂളിലെ ആഭാ ലക്ഷ്മി, വിശ്വഭാരതി പബ്ലിക് സ്‌കൂളിലെ ആദിത്യ എസ്.ആര്‍ എന്നിവരാണ് കലാതിലകങ്ങള്‍.
കാറ്റഗറി രണ്ടിലെ കലാപ്രതിഭകളായി വിശ്വഭാരതി പബ്ലിക് സ്‌കൂളിലെ ആര്‍.ആര്‍. ഹരിനാരായണനെയും ആറാലുംമൂട് ശ്രീവിവേകാനന്ദ മെമ്മോറിയല്‍ പബ്ലിക് സ്‌കൂളിലെ ഋഷികേശിനെയും കലാതിലകങ്ങളായി തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രുഗ്മിണി എസ്. നായരെയും മുക്കോലയ്ക്കല്‍ സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ എസ്സി വി. അയിരൂക്കുഴിയെയും തിരഞ്ഞെടുത്തു.
പെരുന്താന്നി എന്‍.എസ്.എസ് സ്‌കൂളിലെ എ.പി ഈശ്വര്‍ കൃഷ്ണയാണ് കാറ്റഗറി മൂന്നിലെ കലാപ്രതിഭ . ഈ വിഭാഗത്തിലെ കലാതിലകമായി കഴക്കൂട്ടം ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിലെ ബി.എസ് ശില്‍പ്പാ നായരെ തിരഞ്ഞെടുത്തു. ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിലെ വിഷ്ണു അശോകനാണ് മികച്ച നടന്‍. നടി തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ശ്രേയാ മധു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ 41 സ്‌കൂളുകളില്‍ നിന്നുളള രണ്ടായിരത്തോളം പ്രതിഭകളാണ് കലോത്സവത്തില്‍ മാറ്റുരച്ചത്.
ഇന്നലെ വൈകുന്നേരം ഡോ. ജി.ആര്‍ ഹാള്‍ ഓഫ് കള്‍ച്ചറില്‍ നടന്ന സമ്മാനദാന ചടങ്ങ് സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡോ. ജിആര്‍ പബ്ലിക് സ്‌കൂള്‍ മാനേജിംഗ് ട്രസ്റ്റി സിസ്റ്റര്‍ മൈഥിലി അധ്യക്ഷയായി. ട്രസ്റ്റ് സെക്രട്ടറി അഡ്വ. ആര്‍.എസ് ഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ശ്രീകണ്ഠന്‍നായര്‍, ഡോ. ജിആര്‍ പബ്ലിക് സ്‌കൂള്‍ മാനേജര്‍ പി. രവിശങ്കര്‍, സൗത്ത് സോണ്‍ സഹോദയ കോംപ്ലക്‌സ് സെക്രട്ടറി ജയശങ്കര്‍ പ്രസാദ്, പ്രസിഡന്റ് ഫാ. മാത്യു അറക്കളം സിഎംഐ, ഡോ. ജി.ആര്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മരിയ ജോ ജഗദീഷ്, ജൂനിയര്‍ പ്രിന്‍സിപ്പാള്‍ ആശാ ഗോപിനാഥ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."