HOME
DETAILS
MAL
സംസ്ഥാനത്തെ ആദ്യ സമഗ്ര പീഡിയാട്രിക് യൂറോളജി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു
backup
October 16 2016 | 20:10 PM
ആലുവ: കുട്ടികളും കൗമാരക്കാരിലും ഉണ്ടാകുന്ന മൂത്രാശയ തകരാറുകള്‍ കണ്ടെത്തുന്നതിനും ചികിത്സിയ്ക്കുന്നതിനും വേണ്ടി സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ പീഡിയാട്രിക് യൂറോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനം രാജഗിരി ആശുപത്രിയില്‍ ആരംഭിച്ചു. യൂറോളജി, പീഡിയാട്രിക് വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ക്കായി രാജഗിരിയില്‍ സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ എയിംസ് ആശുപത്രിയിലെ യൂറോളജി വിഭാഗം പ്രൊഫസറും തലവനുമായ ഡോ. അപ്പു തോമസ് സമ്പൂര്‍ണ്ണ പീഡിയാട്രിക് യൂറോളജി വിഭാഗത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കുട്ടികളില്‍ ഉണ്ടാകുന്ന സങ്കീര്‍ണ്ണ മൂത്രാശയ രോഗങ്ങള്‍ക്കുള്ള ഫലപ്രദമായ ചികിത്സയാണ് വിഭാഗത്തില്‍ ഒരുക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."