ഇ. നാരായണന്‍ അനുഭവത്തിന്റെ മാനേജ്‌മെന്റ്: പിണറായി
തലശ്ശേരി: സാധാരണ പൊതുപ്രവര്‍ത്തകര്‍ക്കു മാതൃകയായ ഇ. നാരായണന്‍ അക്കാദമിക് കഴിവിലൂടെയല്ല അനുഭവത്തിലൂടെയും സമര്‍പ്പണത്തിലൂടെയും നേടിയ മാനേജ്‌മെന്റ് പാടവത്തിലൂടെ പ്രതിഭാസമായി മാറിയതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ. നാരായണന്റെ മൂന്നാം ചരമവാര്‍ഷിക ദിനത്തോടനബന്ധിച്ച് കൊടുവള്ളി സിറ്റി സെന്റര്‍ അങ്കണത്തില്‍ സ്ഥാപിച്ച അദ്ദേഹത്തിന്റെ പ്രതിമ അനാവരണം ചെയ്യുകയായിരുന്നു അദ്ദേഹം.
മാനേജ്‌മെന്റ് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അദ്ദേഹത്തിന്റെ മാനേജ്‌മെന്റിലുള്ള വൈഭവം പുതിയ കാഴ്ചപ്പാട് നല്‍കും. ഏതു പുതിയ ആശയവും നാരായണന്‍ സ്വീകരിക്കാന്‍ തയാറായിരുന്നു. ചുമതല ഏറ്റെടുത്താല്‍ അതു പൂര്‍ണതയിലെത്തിക്കാന്‍ തന്റെ കഴിവും മുഴുവന്‍ ഉപയോഗിച്ചതിലൂടെയാണ് അദ്ദേഹത്തിന് അസാമാന്യ നേതൃശേഷി കൈവന്നത്. കേരളത്തിലെ സഹകാരികളില്‍ തലയെടുപ്പോടെനിന്ന തച്ചടി പ്രഭാകരനമായി അദ്ദേഹം നല്ല ബന്ധം സ്ഥാപിച്ചിരുന്നു. ശരിയായ ദിശാബോധത്തോടെ റബ്‌കോയെ മുന്നോട്ടുനയിച്ച് രാജ്യത്തിന്റേയും ലോകത്തിന്റേയും ശ്രദ്ധയാകര്‍ഷിക്കാന്‍ നാരായണനു കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി. ജയരാജന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ.കെ രാഗേഷ് എം.പി, എ.എന്‍ ഷംസീര്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശന്‍, എം. പത്മനാഭന്‍, പുഞ്ചയില്‍ നാണു, സി.പി ഷൈജന്‍, പനോളി ലക്ഷമണന്‍, എം.സി പവിത്രന്‍, ടി. ഹരിദാസന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."