HOME
DETAILS
MAL
ഡി.വൈ.എഫ്.ഐ യൂനിറ്റ് സമ്മേളനം
backup
October 16 2016 | 22:10 PM
എരുമപ്പെട്ടി: കരിയന്നൂര്‍ മേഖലയിലെ അനധികൃത കരിങ്കല്‍ ക്വാറകള്ക്കെതിരേയും കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരേയും നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ കരിയന്നൂര്‍ യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. യൂനിറ്റ് പ്രസിഡന്റ് എം.ബി ശ്രീകുമാര്‍ പതാക ഉയര്‍ത്തി. ഡി.വൈ.എഫ്.ഐ എരുമപ്പെട്ടി മേഖല പ്രസിഡന്റ് എന്‍.ബി ബിജു സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.ബി ശ്രീകുമാര്‍ അധ്യക്ഷനായി. പി.എസ് പ്രസാദ്, ഗ്രാമപഞ്ചായത്ത് അംഗം വി.സി ബിനോജ്, പി.സി അബാല്‍മണി, ടി.ബി അഭിലാഷ്, കെ.കെ സിദ്ദീഖ്, എന്‍.കെ ബഷീര്‍, വിനോദ് കരിയന്നൂര്‍ സംസാരിച്ചു. സമ്മേളനത്തിനോടനുബന്ധിച്ച് നടത്തിയ ചിത്രരചനാ മത്സരങ്ങളില്‍ വിജയികളായവര്‍ക്കു സമ്മാനദാനവും നടന്നു. പുതിയ പ്രസിഡന്റായി എന്‍.കെ ബഷീറിനേയും സെക്രട്ടറിയായി എം.ബി ശ്രീകുമാറിനേയും തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."