പ്രകൃതി സൗഹൃദ ഫിഷറീസ് പരിപാലന പദ്ധതിയുമായി സി.എം.എഫ്.ആര്‍.ഐ
കൊച്ചി: മത്സ്യസമ്പത്ത്് കുറഞ്ഞുവരുന്ന പശ്ചാത്തലത്തില്‍ പ്രകൃതി സൗഹൃദമായ ഫിഷറീസ് പരിപാലന രീതികള്‍ രാജ്യത്ത് പ്രചരിപ്പിക്കുന്നതിനുള്ള പദ്ധതിയുമായി സി.എം.എഫ്.ആര്‍.ഐ. അന്താരാഷ്ട്ര പ്രശസ്തരായ ശാസത്രജ്ഞരുടെ സഹായത്തോടെയാണ് കൊച്ചി ആസ്ഥാനമായ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ) ഈ മേഖലയിലെ പുത്തന്‍ സാങ്കേതിക വിദ്യകള്‍ പ്രചരിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി നവംബര്‍ 16 മുതല്‍ ഡിസംബര്‍ ആറു വരെ ദേശീയതല ശില്‍പശാല സംഘടിപ്പിക്കും.
സമുദ്ര ആവാസവ്യവസ്ഥ, മറൈന്‍ ഒപ്റ്റിക്‌സ്, റിമോട്ട് സെന്‍സിങ്, അറബിക്കടലിന്റെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും ജൈവഭൗമ പ്രത്യേകതകള്‍, മത്സ്യസമ്പത്ത്, പെലാജിക് ഇക്കോസിസ്റ്റം മോഡലിങ് തുടങ്ങിയ വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കും.
യു.കെയിലെ പ്ലേമൗത്ത് മറൈന്‍ ലബോറട്ടറിയിലെ ഗവേഷകരായ പ്രൊഫ. ട്രെവര്‍ പ്ലാറ്റ്, ഡോ ശുഭ സത്യേന്ദ്രനാഥ് എന്നിവര്‍ ശില്‍പശാലയില്‍ ക്ലാസ്സുകള്‍ നയിക്കും.
ശില്‍പശാലയില്‍ പങ്കെടുക്കുന്നതിന് വിദ്യാര്‍ഥികള്‍, ഗവേഷണ വിദ്യാര്‍ഥികള്‍, ശാസ്ത്രജ്ഞര്‍, അധ്യാപകര്‍, ടെക്‌നിക്കല്‍ ഓഫിസര്‍മാര്‍ എന്നിവര്‍ക്ക് ഈമാസം 28 വരെ അപേക്ഷിക്കാം.
സയന്‍സില്‍ ബിരുദാനന്തര ബിരുദം വേണം. കോളജ്, സര്‍വകലാശാല, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരിക്കണം അപേക്ഷകര്‍.
പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഡോ.ഗ്രിന്‍സന്‍ ജോര്‍ജ്ജ്, സീനിയര്‍ സയന്റിസ്റ്റ്, സി.എം.എഫ്.ആര്‍.ഐ, എറണാകുളം നോര്‍ത്ത് പി ഒ, കൊച്ചി-682018 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഇമെയില്‍ ഴൃശിീെിഴലീൃഴല@ഴാമശഹ.രീാ ഫോണ്‍ 8547857036.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."