ടെലിഫിലിം സംവിധായകനെ കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതി പിടിയില്‍
തിരുവനന്തപുരം: ടെലിഫിലിം സംവിധായകനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ സിറ്റി ഷാഡോ പൊലിസ് പിടികൂടി. കന്നുകുഴി പയനിയര്‍ കോട്ടേജില്‍ സൈബിന്‍ ജോണിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുന്നുകുഴിയിലെ സുന്ദരേശന്റെ മകന്‍ സഞ്ജു സുന്ദരേശനെയാണ് മ്യൂസിയം പൊലിസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മാര്‍ച്ച് 22ന് രാത്രി കുന്നുകുഴി ആര്‍.സി ജങ്ഷനില്‍ വച്ച് ബൈക്കില്‍ വരികയായിരുന്ന സൈബിനെയും ജ്യേഷ്ഠന്‍ ജെയ്‌സനെയും തടഞ്ഞു നിര്‍ത്തി സഞ്ജുവിന്റെ കൂട്ടാളി സഞ്ജയ് വര്‍മയുടെ നേതൃത്വത്തിലുള്ള സംഘം തടിക്കഷണങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ സൈബിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 25ന് സൈബിന്‍ മരിച്ചു.
ഈ കേസില്‍ പത്തോളം പ്രതികളുണ്ട്. ഒന്നാം പ്രതി സഞ്ജയ് വര്‍മ, മറ്റു പ്രതികളായ മോഹന്‍, അരുണ്‍ ബാബു, റോബിന്‍, കിഷോര്‍ ഗബ്രിയേല്‍, സിബി സ്റ്റാന്‍ലി, ജിംസി എന്ന രാജ് കുമാര്‍ എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.
സംഭവത്തിനു ശേഷം സഞ്ജു വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഉള്ളൂര്‍ പി. എസ്. എസ് നഗറില്‍ ഒളിവില്‍ കഴിഞ്ഞു വരവെയാണ് ഷാഡോ പൊലിസ് പിടികൂടുന്നത്,
തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം എ.സി സുരേഷ് കുമാര്‍ , മ്യൂസിയം സി.ഐ അനില്‍കുമാര്‍, എസ്.ഐ സനല്‍, ഷാഡോ ടീം എസ്.ഐ സുനില്‍ ലാല്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."