ഗുരു ശിഷ്യര്‍ നടത്തുന്നത് ഗുരുനിന്ദ: മുഖ്യമന്ത്രി
കണ്ണൂര്‍: ശ്രീനാരായണ ഗുരുവിന്റെ ശിഷ്യരെന്നു നടിക്കുന്ന ചിലര്‍ രാഷ്ട്രീയ ലക്ഷ്യംവച്ച് ചാതുര്‍വര്‍ണ്യം മുഖ്യ അജണ്ടയായ പ്രസ്ഥാനവുമായി സഖ്യമുണ്ടാക്കിയതാണ് ഏറ്റവും വലിയ ഗുരു നിന്ദയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഗുരു തള്ളിപ്പറഞ്ഞ ജാത്യാഭിമാനത്തെ പ്രോത്സാഹിപ്പിക്കുന്നതു ഗുരുനിന്ദയായി കണക്കാക്കാമെന്നും ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ലാ വിളംബരം ശതാബ്ദി ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പറഞ്ഞു. ഗുരുവിന്റെ ശിഷ്യരെന്നു പറയുന്നവര്‍ ഗുരുവിനെയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെയും ഇടുങ്ങിയ സ്വാര്ഥചിന്തയ്ക്ക് ഉപയോഗിക്കുകയാണ്. ഇരുട്ടിന്റെ ശക്തികള്‍ക്കു മുന്നില്‍ ഗുരുവില്‍ വിശ്വസിക്കുന്ന ജനതയെ അടിയറ വയ്ക്കാനുള്ള ശ്രമമാണു നടക്കുന്നത്.
ഇത് ഗുരുദ്രോഹവും അങ്ങേയറ്റം ആപല്‍ക്കരവുമാണ്. ഇതിനെതിരേ പൊരുതാനുള്ള ആര്ജവമാണു ഗുരുവിന്റെ ജാതിയില്ലാ വിളംബരത്തില്‍ അടങ്ങിയിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."