ഉല്പാദനം ഇരട്ടിപ്പിക്കാന്‍ സാംസങ്; നോയിഡ പ്ലാന്റില്‍ 1970 കോടിയുടെ നിക്ഷേപം
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ നോയിഡ പ്ലാന്റിലെ നിര്‍മാണം 2019 ഓടെ ഇരട്ടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സാംസങ് ഇന്ത്യ 1970 കോടി രൂപ നിക്ഷേപിക്കും. നിര്‍മാണ ശാല വിപുലീകരിക്കാന്‍ അനുമതി നല്കിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് കരാര്‍ ഒപ്പുവച്ച ശേഷം സാംസങ് ഇന്ത്യ സി.ഇ.ഒ എച്ച്.സി ഹോങ് പറഞ്ഞു.
മൊബൈല്‍ ഫോണിനെക്കൂടാതെ വൈദ്യുതോപകരങ്ങളും ഉല്പാദിപ്പിക്കുന്ന നോയിഡ പ്ലാന്റ് 1996 ലാണ് സാംസങ് തുടങ്ങുന്നത്. നിലവില്‍ 1.3 ലക്ഷം സ്ക്വയര്‍ഫീറ്റ് സൗകര്യം ഇവിടെയുണ്ട്. നോയിഡ പ്ലാന്റില്‍ മാത്രം കമ്പനിക്ക് 4,000 തൊഴിലാളികളും രാജ്യത്താകമാനം 40,000 തൊഴിലാളികളുമുണ്ട്.
പുതുതായി ഇറക്കിയ നോട്ട് 7 സ്മാര്‍ട്ട്ഫോണുകള്‍ പൊട്ടിത്തെറിക്കുന്നുവെന്ന പരാതികള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഇന്ത്യയില്‍ ഉല്പാദനം വ്യാപിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. മറ്റു ഫോണുകളുടെ വിപണി കുറയുമെന്നു കണ്ട് നോട്ട് 7 ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."