ട്രംപിന്റെ പാര്‍ട്ടി ഓഫിസിനു നേരെ പെട്രോള്‍ ബോംബേറ്
വാഷിങ്ടണ്‍: യു.എസ് തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലെത്തി നില്‍ക്കെ നോര്‍ത്ത് കരോലിനയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫിസ് അജ്ഞാതര്‍ തീയിട്ടു. ഹിലരിയുടെ പാര്‍ട്ടിയിലെ മൃഗങ്ങളാണ് ആക്രമണത്തിനു പിന്നിലെന്ന് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. എന്നാല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി.
ശനിയാഴ്ച രാത്രിയാണ് റിപ്പബ്ലിക്കന്‍ ഓഫിസിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞത്. ട്രംപിന്റെ പ്രചാരണ പോസ്റ്ററുകളും മറ്റും കത്തിനശിച്ചു. എന്നാല്‍ ആര്‍ക്കും പരുക്കില്ല. നാസി അനുകൂല വിഭാഗമാണ് ആക്രമണത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. വടക്കന്‍ കരോലിനയില്‍ ഹിലരിയുടെ പാര്‍ട്ടിയിലെ മൃഗങ്ങളാണ് ഇതു ചെയ്തതെന്ന് ട്രംപ് ആരോപിച്ചു. ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് ട്രംപിന്റെ ജനപിന്തുണ ഇടിഞ്ഞിരുന്നു.
തുടര്‍ന്ന് ട്രംപ് കഴിഞ്ഞ ദിവസം ഹിന്ദുത്വ വികാരം ഉയര്‍ത്തിയും വോട്ട് പിടിക്കാന്‍ ശ്രമം നടത്തി. ഇതിനു പിന്നാലെ ട്രംപിന്റെ പാര്‍ട്ടി ഓഫിസിലെ തീപിടിത്തം സഹതാപ തരംഗത്തിനുള്ള ശ്രമമാണോയെന്ന സംശയമാണ് ഭൂരിപക്ഷം ആളുകളും പങ്കുവയ്്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."