ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനിലെ 2,176 ഒഴിവുകളിലേക്ക് അപേക്ഷിക്കാം
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ് വിങ്‌സില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 2,176 ഒഴിവുകളാണുള്ളത്.
പുരുഷന്മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.
ഡ്രാഫ്റ്റ്മാന്‍ (52), സൂപ്പര്‍വൈസര്‍ സ്റ്റോര്‍ (06), സൂപ്പര്‍വൈസര്‍ നഴ്‌സിങ് (06), ഹിന്ദി ടൈപ്പിസ്റ്റ് (08), വെഹിക്കിള്‍ മെക്കാനിക് (133), വെല്‍ഡര്‍ (13), മള്‍ട്ടി സ്‌കില്‍ഡ് വര്‍ക്കര്‍ (പൈനിയര്‍ 203), മെസ് വെയ്റ്റര്‍ (16), നഴ്‌സിങ് അസിസ്റ്റന്റ് (65), സഫായ് വാല (119), ഡ്രൈവര്‍ എന്‍ജിന്‍ സ്റ്റാറ്റിക് (384), മാസണ്‍ (154), കുക്ക് (330), ഡ്രൈവര്‍ മെക്കാനികല്‍ ട്രാന്‍സ്‌പോര്‍ട്ട് (ഓര്‍ഡിനറി ഗ്രേഡ് 475), ഡ്രൈവര്‍ റോഡ് റോളര്‍ (ഓര്‍ഡിനറി ഗ്രേഡ് 73), ഓപറേറ്റര്‍ എസ്‌കവേറ്റര്‍ മെഷിനറി (ഓര്‍ഡിനറി ഗ്രേഡ് 139) എന്നിങ്ങനെയാണ് ഒഴിവുകള്‍.
എഴുത്തുപരീക്ഷ, കായികക്ഷമതാ പരിശോധന, ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. കേരളത്തില്‍നിന്നുള്ളവര്‍ക്ക് പൂനെ ഡിവിഷനിലാണ് പരീക്ഷ. 50 രൂപ അപേക്ഷ ഫീസ് ഇീാാമിറമി,േ ഏഞഋഎ ഇലിൃേല, ജൗില 411015 എന്ന വിലാസത്തില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മുകളില്‍ നല്‍കിയ വിലാസത്തില്‍ അയക്കണം. യോഗ്യത, പ്രായപരിധി, മറ്റു വിശദവിവരങ്ങള്‍ എന്നിവയ്ക്കും അപേക്ഷാ ഫോമിനും http:www.bro.gov.in സന്ദര്‍ശിക്കുക.
അപേക്ഷിക്കാവുന്ന അവസാന തിയതി: നവംബര്‍ 24.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."