ജയരാജന്റെ രാജി മഹത്വവല്‍കരിക്കാനുള്ള ശ്രമം അപഹാസ്യം: വി.എം. സുധീരന്‍
തിരുവനന്തപുരം: ബന്ധുജന നിയമന ആരോപണം നേരിട്ടതിനെ തുടര്‍ന്നു സ്ഥാനമൊഴിഞ്ഞ ഇ.പി. ജയരാജന്റെ രാജി മഹത്വവല്‍കരിക്കാനുള്ള ശ്രമം അപഹാസ്യമെന്നു കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍. ജയരാജനെ ന്യായീകരിക്കാന്‍ ഭരണമുന്നണിയില്‍ ഉള്ളവര്‍ തയ്യാറാകാത്ത പശ്ചാത്തലത്തില്‍ സി.പി.എം നടത്തുന്ന പ്രചരണങ്ങള്‍ പൊതുജന മധ്യത്തില്‍ അവരെ കൂടുതല്‍ ഒറ്റപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
ബന്ധുവിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്കും അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താനറിയാതെ ഒരില പോലും വീഴില്ലെന്ന് അഹങ്കരിക്കുന്ന പിണറായി വിജയന്‍ തന്റെ വിശ്വസ്തന്‍ നടത്തിയ നിയമനങ്ങള്‍ അറിഞ്ഞിട്ടില്ല എന്ന് പറയുന്നത് വിശ്വസിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ സി.പി.എം ഘടകം ബംഗാളിലെ പാര്‍ട്ടിയുടെ അവസ്ഥയിലേക്ക് പോകുന്ന കാലം വിദൂരമല്ലെന്നു മാര്‍ച്ചില്‍ പങ്കെടുത്തു സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
രാവിലെ എം.എല്‍.എ ഹോസ്റ്റലിനു മുന്നില്‍ നിന്നും തുടങ്ങിയ മാര്‍ച്ച് യുദ്ധസ്മാരകത്തിനു സമീപം പൊലിസ് തടഞ്ഞു. ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള, എം.എല്‍.എ മാരായ വി. എസ്. ശിവകുമാര്‍, കെ.എസ്. ശബരിനാഥ്, മഹിളാകോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ. ബിന്ദു കൃഷ്ണ, പന്തളം സുധാകരന്‍, ശരത്ചന്ദ്രപ്രസാദ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, തമ്പാനൂര്‍ രവി തുഅടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."