HOME
DETAILS

ഒഡിഷയില്‍ ആശുപത്രിയില്‍ വന്‍ അഗ്നിബാധ; 24 മരണം

  
backup
October 17 2016 | 19:10 PM

%e0%b4%ad%e0%b5%81%e0%b4%b5%e0%b4%a8%e0%b5%87%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%86

 

ഭുവനേശ്വര്‍: ഒഡിഷയിലെ ആശുപത്രിയില്‍ വന്‍ അഗ്നിബാധ. അപകടത്തില്‍ 24 പേര്‍ മരിക്കുകയും ഒട്ടേറെപേര്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.

ഒഡിഷയുടെ തലസ്ഥാന നഗരിയായ ഭുവനേശ്വറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് എസ്.യു.എം ആശുപത്രിയിലാണ് ഇന്നലെ രാത്രി 7.30ഓടെ തീപിടിത്തമുണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ടാണു കാരണമെന്നാണു പ്രാഥമിക നിഗമനം. ആശുപത്രിയിലെ രണ്ടാംനിലയില്‍ ഡയാലിസിസ് വാര്‍ഡിലാണു തീപിടിത്തമുണ്ടായത്.

തുടര്‍ന്ന് ഐ.സി.യുവിലേക്കും പടരുകയായിരുന്നു. രണ്ടു മണിക്കൂര്‍ നേരമെടുത്താണ് അഗ്നിശമന സേന തീയണച്ചത്. വെന്റിലേറ്ററിലും ഐ.സി.യുവിലും ചികിത്സയില്‍ കഴിയുന്നവരുമടക്കമുള്ള രോഗികളെ സമീപത്തുള്ള വിവിധ ആശുപത്രികളിലേക്കു മാറ്റിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ലിഫ്റ്റ് ഉപയോഗിച്ചാണ് ആശുപത്രിയിലെ രോഗികളെ പുറത്തെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചത്.

അപകടം നടന്നയുടന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി. സംഭവത്തില്‍ ഒഡിഷ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago