കല്‍പ്പറ്റ-മേപ്പാടി റോഡ് പ്രവൃത്തി വൈകുന്നതിന് കാരണം എം.എല്‍.എയും കരാറുകാരനും തമ്മിലുള്ള ഒത്തുകളിയെന്ന്
കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാതിരുന്നതിനുള്ള പ്രത്യുപകാരമാണ് കല്‍പ്പറ്റ-മേപ്പാടി റോഡ് നിര്‍മാണം ഇപ്പോള്‍ റീകാസ്റ്റ് ചെയ്യുതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ഇ വിനയന്‍. യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പി ഡ.ബ്ല്യു.ഡി ഓഫിസ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം ഒരുമാസത്തിനുള്ള റോഡിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കുമെന്നാണ് സ്ഥലം എം.എല്‍.എ വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ ഒരു മാസം കൊണ്ട് റോഡിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കാനായില്ലെന്ന് മാത്രമല്ല, ഇപ്പോള്‍ പ്രവൃത്തി റീകാസ്റ്റ് ചെയ്ത് നല്‍കാനാണ് ശ്രമിക്കുന്നത്. ഇത് തെരഞ്ഞെടുപ്പില്‍ സഹായിച്ചതിന് കരാറുകാരനെ തൃപ്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ്. റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം തീരെ ദുഷ്‌കരമായിരിക്കുകയാണ്. റീകാസ്റ്റ് ചെയ്ത ശേഷം റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കണമെങ്കില്‍ ഇനിയും മാസങ്ങളെടുക്കും. കല്‍പ്പറ്റ-പടിഞ്ഞാറത്തറ റോഡിന്റെ പ്രവൃത്തിയും മറിച്ചല്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തുക വകയിരുത്തിയെങ്കിലും ഇതും റീകാസ്റ്റ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പിണങ്ങോട് റോഡ് 1.800 കിലോമീറ്റര്‍ നിര്‍മിക്കുന്നതിനായാണ് തുക വകയിരുത്തിയിരുന്നത്. എന്നാല്‍ ഈ റോഡ് റീകാസ്റ്റ് ചെയ്ത് കേവലം 124 മീറ്റര്‍ മാത്രമാക്കി ചുരുക്കി. സംസ്ഥാനത്ത് ഒരു ടൗണിലും പരീക്ഷിക്കാത്ത കോണ്‍ക്രീറ്റ് റോഡാക്കി ഇത് മാറ്റിയതോടെ പാര്‍ക്കിങ് സൗകര്യമടക്കം ഇല്ലാതായി. കൂടാതെ വേനല്‍ക്കാലത്ത് അസഹ്യമായ പൊടി കാരണം ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഒരു പോലെ ദുരിതമായിരിക്കുകയാണ്. പ്രസിഡന്റ് സാലി റാട്ടക്കൊല്ലി അധ്യക്ഷനായി. ഗിരീഷ് കല്‍പ്പറ്റ, കെ.കെ രാജേന്ദ്രന്‍, പി അജ്മല്‍, എസ് മണി, പി.കെ മുരളി, ഡിന്റോ ജോസ്, ബി സുവിത്ത്, ബിനീഷ് എമിലി, എം.ജി സുനില്‍കുമാര്‍, അര്‍ഷാദ്, പ്രതാപ്, ഷിനോദ്, ഹര്‍ഷല്‍ കോാടന്‍, ജെറീഷ് യു, സോനു എമിലി, സുവിത്ത് എമിലി, മനോജ് പുല്‍പ്പാറ, ഡിറ്റോജോസ്, ജിജുരാജ്, ജിജേഷ് രാജ്, ആബിദ് പുല്‍പ്പാറ, റഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."