നിര്‍മാണം പൂര്‍ത്തിയായി ഒന്നരവര്‍ഷമായിട്ടും ഉപയോഗ ശൂന്യമായി കുടുംബക്ഷേമ കേന്ദ്രം
നല്ലേപ്പിള്ളി: ജില്ലയുടെ കിഴക്കന്‍മേഖലയില്‍ നാടിന്റെ ആരോഗ്യമേഖലയ്ക്കു മുതല്‍ കൂട്ടായേക്കാവുന്ന കുടുംബക്ഷേമ കേന്ദ്രം നോക്കുകുത്തിയായി നില്‍കുന്നതില്‍ വ്യാപക പ്രതിഷേധം. നല്ലേപ്പിള്ളി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആലാംകടവില്‍ പണികഴിപ്പിച്ച കുടുംബക്ഷേമ കേന്ദ്രമാണ് ജനത്തിന് ഒരു ഉപകാരവുമില്ല. പണി പൂര്‍ണമായി കഴിഞ്ഞിട്ടും ഉദ്ഘാടനം നടത്താത്തതാണ് ഈ ആരോഗ്യകേന്ദ്രത്തിനു വന്നുചേര്‍ന്ന ദുര്‍ഗതി.
ഒന്നരവര്‍ഷം മുമ്പാണ് പൂര്‍ത്തിയായത്. എല്ലാപണികളും കഴിഞ്ഞ ഈ കേന്ദ്രത്തിന് അന്ന് വൈദ്യുതി ലഭിച്ചില്ലായിരുന്നു. വൈദ്യുതി ഇല്ലാത്തതിന്റെ പേരിലായിരുന്നു പണി പൂര്‍ത്തിയായിട്ടും ഇത് തുറന്നുകൊടുക്കാതിരുന്നത്.
കുടുംബക്ഷേമ കേന്ദ്രം തുറക്കാനായി നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയപ്പോഴും വൈദ്യുതിയുടെ കാര്യംതന്നെയായിരുന്നു അധികൃതര്‍ക്ക് പറയാനുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്നുമാസം മുമ്പ് കേന്ദ്രത്തില്‍ വൈദ്യുതിയെത്തി. ഇതേത്തുടര്‍ന്ന് കേന്ദ്രം പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വീണ്ടും അധികൃതരെ സമീപിച്ചു. അപ്പോള്‍ ഉടന്‍ പ്രവര്‍ത്തിക്കുമെന്ന് അവര്‍ ഉറപ്പുനല്‍കി. എന്നാല്‍ വൈദ്യുതി ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തനകാര്യത്തില്‍ യാതൊരു നീക്കുപോക്കും ഉണ്ടായിട്ടില്ല.
ഈ കേന്ദ്രം പ്രവര്‍ത്തിപ്പിക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് അണിയറയില്‍ നടന്നുവരുന്നതെന്നാണ് നാട്ടുകാരുടെ പരാതി. ഇതിന് ഉദാഹരണമായി അവര്‍ എടുത്തുകാണിക്കുന്നത് കാടുപിടിച്ചുകിടക്കുന്ന കെട്ടിടത്തെയാണ്.
ഇനി ഈ കേന്ദ്രം പ്രവര്‍ത്തിക്കില്ലെന്നതിന്റെ തെളിവുകളാണ് ആലാംകടവിലെ കുടുംബക്ഷേമ കേന്ദ്രം നല്‍കുന്നത്. ഇവിടുത്തുകാര്‍ ആശ്രയിക്കുന്നത് ദൂരെയുള്ള ചിറ്റൂര്‍ താലൂക്ക് ആശുപത്രിയെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."