HOME
DETAILS
MAL
നഗരസഭ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നുവെന്ന്
backup
October 18 2016 | 03:10 AM
കോഴിക്കോട്: മാലിന്യസംസ്കരണ ചുമതല റസിഡന്‍സ് അസോസിയേഷനുകളിലൂടെ ജനങ്ങളില്‍ ചുമത്തി ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ നഗരസഭ ശ്രമിക്കരുതെന്നു തെക്കേപ്പുറം റസിഡന്‍സ് കോഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
വീടുകളില്‍ നിന്നു മാലിന്യം ശേഖരിക്കുകയും അവ സംസ്കരിക്കുകയും ചെയ്യേണ്ടത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ നിയമപരമായ ഉത്തരവാദിത്വമാണെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് പി. മമ്മദ്കോയ അധ്യക്ഷനായി.
ഇ.വി ഉസ്മാന്‍കോയ, ഐ.പി ഉസ്മാന് കോയ, അഡ്വ. കെ.വി അബ്ദുസ്സലാം, വിന്‍സന്റ് ഇലഞ്ഞിക്കല്‍, എ.ടി അബ്ദു, കെ.എം നിസാര്‍, പി.ടി മുഹമ്മദലി ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി പി.സി അബ്ദുല്‍ ലത്തീഫ് സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."