ഓടയിലേക്ക് മലിനജലം എടരിക്കോട്ടെ കെട്ടിടമുടമകള്ക്കെതിരേ കര്‍ശന നടപടി
കോട്ടക്കല്‍: എടരിക്കോട് ടൗണിലെ ഓടയിലേക്ക് മലിനജലം ഒഴുക്കുന്നതിനെതിരേ അധികൃതര്‍ ശക്തമായ നപടിക്കൊരുങ്ങുന്നു. എടരിക്കോട് ടൗണിലെ കെട്ടിടങ്ങളില്‍ നിന്ന് ഒഴുകുന്ന മലിനജലം കാരണം ടൗണിലാകെ ദുര്‍ഗന്ധം പരക്കുകയും കൊതുകുകള്‍ പെരുകുകയും ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. വര്‍ഷങ്ങളായി അടഞ്ഞുകിടന്നിരിക്കുന്ന ഓടയില്‍ മാലിന്യം നിറഞ്ഞത് പരിസരത്തുള്ളവര്‍ക്ക് ഏറെ ഭീഷണിയായിരുന്നു. ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടാത്ത വിധം കെട്ടിടങ്ങളില്‍നിന്ന് ഓടകള്‍ക്ക് മുകളില്‍ സ്ഥാപിച്ച സ്ലാബിന് താഴെ അഴുക്ക് വെള്ളം പുറത്തുവിടാനാണ് പൈപ്പുകള്‍ സ്ഥാപിച്ചിരുന്നത്.
ഇവ പൊക്കിയെടുത്ത് പൈപ്പുകള്‍ അടക്കുകയും ഉടമകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. മലിനജലം ഒഴുക്കുന്ന കെട്ടിട ഉടമകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ആബിദ തൈക്കാടന്‍, വൈസ് പ്രസിഡന്റ് വി.ടി സുബൈര്‍ തങ്ങള്‍, ബ്ലോക്ക് മെമ്പര്‍ കെ.പി നാസര്‍, പഞ്ചായത്ത് അംഗങ്ങളായി മണമ്മല്‍ ജലീല്‍, പന്തക്കന്‍ ചേക്കുട്ടി, പ്രസന്നരാജ്, കെ ജമാലു, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ കെ ബഷീര്‍, ലൈജു, സെക്രട്ടറി കെ സുരേഷ്, പന്തക്കന്‍ ഖാദര്‍, എ.സി നഈം, ജാബിര്‍ പി.കെ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."