HOME
DETAILS
MAL
48 വിമുക്ത ഭടന്മാര്ക്ക് സാമ്പത്തിക സഹായത്തിന് അംഗീകാരം
backup
October 18 2016 | 04:10 AM
മലപ്പുറം: ജില്ലാ സൈനിക ബെനവലന്റ് ഫണ്ടില്‍നിന്ന് 47 വിമുക്ത ഭടന്മാര്ക്ക് 1,61,000 രൂപയും സംസ്ഥാന ഫണ്ടില്‍നിന്ന് ഒരാള്‍ക്ക് അയ്യായിരം രൂപയും സാമ്പത്തിക സഹായം അനുവദിക്കാന്‍ ജില്ലാ സൈനിക ബോര്‍ഡ് യോഗം തീരുമാനിച്ചു. അടിയന്തിര സാമ്പത്തിക സഹായമായി രണ്ടു വിമുക്തഭടന്മാര്ക്ക് 2000 രൂപ വീതം അനുവദിച്ചതിന് അംഗീകാരം നല്കി.
കഴിഞ്ഞ വര്‍ഷം ജില്ലാ ഫണ്ടില്‍നിന്ന് 58 പേര്‍ക്ക് 2,01,000 രൂപയും സംസ്ഥാന ഫണ്ടില്‍നിന്ന് എട്ടുപേര്‍ക്ക് 41,000 രൂപയും അടിയന്തിര സഹായമായി മൂന്ന് പേര്‍ക്ക് 4000 രൂപയും അനുവദിച്ചിട്ടുണ്ട്. യോഗത്തില്‍ എ.ഡി.എം പി. സയ്യിദ് അലി അധ്യക്ഷനായി. ഡെപ്യൂട്ടി കലക്ടര്‍ എന്‍. പുരുഷോത്തമന്, ജില്ലാ സൈനികക്ഷേമ ഓഫിസര്‍ എം.വി ശങ്കരന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."