പി.കെ ശ്രീമതി എം.പി സ്ഥാനം രാജിവയ്ക്കണം: കെ സുരേന്ദ്രന്
കണ്ണൂര്‍: ഇ.പി ജയരാജനെ മന്ത്രിസഭയില്‍ നിന്നൊഴിവാക്കി ധാര്‍മികതയില്‍ ഊറ്റംകൊള്ളുന്ന സി.പി.എം അതേ ധാര്‍മികയുടെ പേരില്‍ പി.കെ ശ്രീമതി എം.പിയെ സ്ഥാനം രാജിവയ്പ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്. ബന്ധു നിയമനത്തിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ശ്രീമതിക്കെതിരേ സി.പി.എം നടപടിയെടുക്കുന്നില്ല. ഫേസ്ബുക്കില്‍കൂടി അവര്‍ കുറ്റസമ്മതമാണ് നടത്തിയത്. എന്നാല്‍ പാര്‍ട്ടിയുടെ അറിവോടെയൊണ് നിയമനം എന്നു പറയുമ്പോഴും പിണറായി അത് നിഷേധിക്കുന്നു. പിണറായി വിജയന് വൈദ്യുത മന്ത്രിയായിരുന്ന കാലത്തെ ബന്ധുനിയമനത്തെക്കുറിച്ചും അന്വേഷണം വേണം.
ഇ.പിയുടെ തലയില്‍ എല്ലാം കെട്ടിവച്ച് ശ്രീമതിയെ രക്ഷപ്പെടുത്താനാണ് മന്ത്രി ശൈലജയും മുഖ്യമന്ത്രിയും ശ്രമിക്കുന്നതെന്നു സുരേന്ദ്രന് കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ ഡി.സി.സി ഭാരവാഹികളായ പുരുഷോത്തമന്, കെ ബാലകൃഷ്ണന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."