എ.ടി.എമ്മില്‍ നിന്ന് ലഭിച്ച പണം പൊലിസില്‍ ഏല്‍പ്പിച്ച ബംഗാള്‍ സ്വദേശിക്ക് ആദരം
ശാസ്താംകോട്ട: എ.ടി.എമ്മില്‍ നിന്ന് ലഭിച്ച പണം പൊലിസില്‍ ഏല്‍പ്പിച്ച് മാതൃകയായ ബംഗാള്‍ സ്വദേശി സയ്ദ് സര്‍ക്കാരിനെ ശാസ്താംകോട്ട പൊലിസ് ആദരിച്ചു.
സ്റ്റേഷനില്‍ സംഘടിപ്പിച്ച ചടങ്ങ് സി.ഐ എ. പ്രസാദ് ഉദ്ഘാടനം ചെയ്തു. എസ്.ഐ വിനോദ് കുമാര്‍ അധ്യക്ഷനായി. പൊലിസ് അസോസിയേഷന് ജില്ലാ ജോയിന്റ് സെക്രട്ടറി ശിവകുമാര്‍ സ്വാഗതം പറഞ്ഞു. എസ്.ബി.ഐ ഡെപ്യൂട്ടി മാനേജര്‍ സൂര്യ, ശാസ്താംകോട്ട ബാര്‍ അസോസിയേഷന് പ്രസിഡന്റ് തെങ്ങമം ശശി എന്നിവര്‍ ഉപഹാരങ്ങള്‍ നല്കി. പഞ്ചായത്തംഗം എസ് ദിലീപ് കുമാര്‍, ജോസഫ് ലിയോണ്‍ എന്നിവര്‍ സംസാരിച്ചു.
ഞായറാഴ്ചയാണ് എസ് .ബി .ടിയുടെ ഭരണിക്കാവ് ജങ്ഷനിലെ എ.ടി.എമ്മില്‍ നിന്ന് ഇരുപതിനായിരം രൂപ സയ്ദ് സര്‍ക്കാരിന് ലഭിച്ചത്. മാവേലിക്കര മങ്കാംക്കുഴിയിലെ സ്വകാര്യ കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരനായിരുന്ന ഇയാള്‍ നാട്ടിലേക്ക് പണമയക്കാനെത്തിയതായിരുന്നു. ലഭിച്ച പണം അപ്പോള്‍ തന്നെ സ്ഥലത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരനെ ഏല്‍പ്പിച്ചു. ഇന്നലെ പണത്തിന്റെ ഉടമയായ ശൂരനാട് സ്വദേശി അമലിനെ കണ്ടെത്തി പൊലിസ് പണം തിരികെ നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."