സൈന നെഹ്വാള് ഐ.ഒ.സിയുടെ അത്ലറ്റ്സ് കമ്മിഷന് അംഗം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിനെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ അത്ലറ്റ്സ് കമ്മിഷന് അംഗമായി നിയമിച്ചു. ഒരു ഇന്ത്യന്‍ കായിക താരത്തിനു ലഭിക്കുന്ന അപൂര്‍വ ബഹുമതിയാണ് കമ്മിഷനിലെ അംഗത്വം. സൈനയ്ക്കൊപ്പം രാജ്യത്തിനുമുള്ള അംഗീകാരമാണിത്. ഐ.ഒ.സി തലവന്‍ തോമസ് ബാഷ് കത്തിലൂടെയാണ് സൈനയെ അംഗമായി നിയമിച്ച കാര്യം അറിയിച്ചത്. അത്ലറ്റ്സ് കമ്മിഷന് അംഗമായി താങ്കളെ നിയമിക്കുന്നതില്‍ കമ്മിറ്റിക്ക് അങ്ങേയറ്റത്തെ ചാരിതാര്‍ഥ്യമുണ്ടെന്നു തോമസ് ബാഷ് സൈനയ്ക്കയച്ച കത്തില്‍ വ്യക്തമാക്കി.
അമേരിക്കന്‍ ഐസ് ഹോക്കി താരമായ ആഞ്ജല റുഗ്ഗെയ്രോയാണ് കമ്മിഷന് അധ്യക്ഷ. ഒന്‍പത് വൈസ് പ്രസിഡന്റുമാരും പത്തു അംഗങ്ങളും അടങ്ങിയ കമ്മിഷന്റെ അടുത്ത യോഗം നവംബര്‍ ആറാം തിയതി ചേരും.
പരുക്കിനെ തുടര്‍ന്നു റിയോ ഒളിംപിക്സിന്റെ തുടക്കത്തില്‍ തന്നെ പരാജയമേറ്റു വാങ്ങി പുറത്തായ സൈന കഴിഞ്ഞ ദിവസം മുതലാണ് പരുക്കു മാറി പരിശീലനത്തിന് ഇറങ്ങിയത്. അതിനു പിന്നാലെയാണ് പുതിയ ദൗത്യം ഏറ്റെടുക്കാനുള്ള കത്ത് സൈനയ്ക്ക് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."