ലീഗ് പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം : പ്രതികളെ ഇനിയും കണ്ടെത്താനായില്ല
നാദാപുരം: കല്ലാച്ചിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന വധശ്രമക്കേസിലെ പ്രതികളെ ഇനിയും കണ്ടെത്താനായില്ല. കഴിഞ്ഞ മാസം 27ന് കല്ലാച്ചിയില്‍ നടന്ന യൂത്ത്ലീഗ് പ്രകടനത്തിനിടെയുണ്ടായ അക്രമങ്ങളിലാണ് നാദാപുരം ഗ്രാമപഞ്ചായത്ത് മെമ്പര്‍ സി.എച്ച് നജ്മാബിയുടെ മകന് മുഹമ്മദ് നിയാസിനു ഗുരുതരമായി പരുക്കേറ്റത്.
വധശ്രമത്തില്‍നിന്നു തലനാഴിരയ്ക്കു രക്ഷപ്പെട്ട നിയാസിന് ഇതിനകം വയറ്റില്‍ നാല് ഓപറേഷന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴും കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തിനു തൊട്ടടുത്ത ദിവസം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ചിയ്യൂരിലെ ചാലില്‍ സമീറിനെയും വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ സമീറും ഓപറേഷനു വിധേയമായി ചികിത്സയിലാണ്.
രണ്ടു കേസുകളിലും അന്വേഷണത്തിന് കുറ്റ്യാടി, പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കു പ്രത്യേക ചുമതല നല്‍കിയിരുന്നു. എന്നാല്‍ പ്രതികളെ കുറിച്ച് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."