പൊലിസ് കസ്റ്റഡിയിലെടുത്ത ആടുകളുടെ ലേലം ഇന്ന്
സുല്‍ത്താന്‍ ബത്തേരി: ആട് വ്യാപാരികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബത്തേരി പൊലിസ് കസ്റ്റഡിയിലെടുത്ത ആടുകളുടെ പരസ്യലേലം ഇന്ന് നടക്കും. സിരോഹി ഇനത്തില്‍പെട്ട 28 ആടുകളെയാണ് ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം പൊലിസ് പരസ്യലേലം ചെയ്യുന്നത്.
ഇന്ന് നാലുമണിക്ക് ബത്തേരി പൊലിസ് സ്‌റ്റേഷന്‍ പരിസരത്താണ് ലേലം നടക്കുക. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ ഇന്ന് മൂന്ന് മണിക്കു മുന്‍പായി പതിനായിരം രൂപം നിരദദ്രവ്യം അടച്ച് പേര് രജ്‌സ്റ്റര്‍ ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 220400 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും ബത്തേരി പൊലിസ് അറിയിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് ബത്തേരി മാനിക്കുനിയില്‍ വച്ച് ആട് വ്യാപാരികള്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായത്. പിന്നീട് പൊലിസ് ഇടപെട്ട് ആടുകളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആടുകളെ കോടതി നിര്‍ദേശം പ്രകാരം പൊലിസ് കസ്റ്റഡിയിലെടുക്കുകയും ബീനാച്ചിയിലെ സ്വകാര്യവ്യക്തിയെ ആടുകളുടെ കച്ചീട്ടില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."