HOME
DETAILS

വയനാടിനെ വരള്‍ച്ചാബാധിത ജില്ലയായി പ്രഖ്യാപിക്കണം: നാഷനലിസ്റ്റ് കിസാന്‍ സഭ

  
backup
October 18 2016 | 23:10 PM

%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b5%e0%b4%b0%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4



കല്‍പ്പറ്റ: ജില്ലയെ സംസ്ഥാനത്തെ പ്രഥമ വരള്‍ച്ചാ ബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, കൃഷിമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കുമെന്ന് നാഷണലിസ്റ്റ് കിസാന്‍ സഭ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വരള്‍ച്ചാ ബാധിത ജില്ലകളെ പ്രഖ്യാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ആദ്യ ലിസ്റ്റില്‍ നിന്ന് ജില്ലയെ ഒഴിവാക്കിയത് തിരിച്ചടിയായി.
സംസഥാനത്ത് ഈ വര്‍ഷം ഏറ്റവും കുറവ് മഴ ലഭിച്ചത് ജില്ലയിലാണ്. ജില്ലയിലെ ജനസംഖ്യയില്‍ 90 ശതമാനം പേരും കാര്‍ഷിക മേഖലയെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. കൊടുംവരള്‍ച്ച കാരണം നെല്ല്, ഇഞ്ചി, കാപ്പി, അടക്ക തുടങ്ങിയ കൃഷികള്‍ കരിഞ്ഞുണങ്ങി ഇല്ലാതാവുകയാണ്. കുരുമുളകിന് മഞ്ഞളിപ്പ് രോഗം ബാധിച്ച് കുരുമുളക് കൃഷി തന്നെ അപ്രത്യക്ഷമാകുന്നു.
കാര്‍ഷിക വില തകര്‍ച്ചയും ഉല്‍പാദന കുറവും ഉല്‍പന്ന നാശവും കാര്‍ഷിക ജനതയെ നിരാശരാക്കുന്നു. വരള്‍ച്ചയെ നേരിടാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ ഉണ്ടാവണം. കിണര്‍, കുളം നിര്‍മാണം, തടയണകള്‍ കെട്ടി വെള്ളം സംരക്ഷിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ മുന്നിട്ടിറങ്ങണം.
 അനധികൃത ക്വാറികള്‍, റിസോര്‍ട്ടുകള്‍, കെട്ടിട നിര്‍മാണം, മരംമുറി, ലൈസന്‍സില്ലാത്ത ഇഷ്ടിക കളങ്ങള്‍ എന്നിവ ജില്ലയുടെ ജൈവ സമ്പത്തിന് ഭീഷണിയാവുകയാണ്.
 ജില്ലയിലെ ഭൂഗര്‍ഭ ജലനിരപ്പും ക്രമാതീതമായി താഴ്ന്നുകൊണ്ടിരിക്കുന്നു.
യാതൊരു മാനദണ്ഡവുമില്ലാതെയാണ് കുഴല്‍കിണര്‍ നിര്‍മാണത്തിന് അധികൃതര്‍ അനുമതി നല്‍കുന്നത്.
കര്‍ഷകരുടെ കടങ്ങള്‍ക്കും വിദ്യാഭ്യാസ വായ്പകള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിക്കുക, ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുക, വര്‍ധിപ്പിച്ച എ.പി.എല്‍ റേഷന്‍ അരിയുടെ വില കുറക്കുക, വായ്പകള്‍ തിരിച്ചടക്കാന്‍ തവണ വ്യവസ്ഥകളുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങളും ഭാരവാഹികള്‍ ഉന്നയിച്ചു.
 വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ജോണി കൈതമറ്റം, എന്‍.സി.പി സംസ്ഥാന കമ്മിറ്റി അംഗം സി.എം ശിവരാമന്‍, പി.പി സദാനന്ദന്‍, സ്‌കറിയ മണിക്കുറ്റി, വന്ദന ഷാജി എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  35 minutes ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  7 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  8 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  8 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  8 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  9 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  9 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  9 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  9 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago