HOME
DETAILS
MAL
കര്‍ണാടകയില്‍ വീണ്ടും പൊലിസ് ആത്മഹത്യ
backup
October 18 2016 | 23:10 PM
കോലാര്‍: കര്‍ണാടകയില്‍ വീണ്ടും പൊലിസ് ഓഫിസറുടെ ആത്മഹത്യ. ഇന്‍സ്പെക്ടര്‍ രാഘവേന്ദ്ര(44)യാണ് കോലാര്‍ പൊലിസ് സ്റ്റഷനില്‍ ആത്മഹത്യ ചെയ്തത്. സര്‍വിസ് റിവോള്‍വറില്‍ നിന്ന് സ്വയം വെടിയുതിര്‍ത്തു മരിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഇയാള്‍ക്കെതിരേ ലോകായുക്തയുടെ അന്വഷണം നടന്നുവരികയായിരുന്നു. കര്‍ണാടകയില്‍ നേരത്തെയും പൊലിസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യകള്‍ നടന്നിരുന്നു. കഴിഞ്ഞ ജൂലൈയില്‍ കര്‍ണാടകയില്‍ ഗണപതി എന്ന പൊലിസുകാരന്റെ ആത്മഹത്യ വന്‍വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കര്‍ണാടക ആഭ്യന്തര മന്ത്രി കെ.ജി ജോര്‍ജിനും രണ്ടു പൊലിസുകാര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ജോര്‍ജ് മന്ത്രിസ്ഥാനം രാജിവെക്കുകയും വീണ്ടും തിരികെ വരികയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."