ഭക്ഷ്യസുരക്ഷാ പദ്ധതി കുറ്റമറ്റരീതിയില്‍ നടപ്പാക്കും
തിരുവനന്തപുരം: ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതി കുറ്റമറ്റ രീതിയില്‍ത്തന്നെ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് ഭക്ഷ്യ- സിവില്‍ സപ്‌ളൈസ് മന്ത്രി പി.തിലോത്തമന്‍ നിയമസഭയെ അറിയിച്ചു. നിലവിലുള്ള ബി.പി.എല്‍- എ.പി.എല്‍ സംവിധാനത്തിലെ പൊരുത്തക്കേടുകള്‍ മാറ്റി മുന്‍ഗണനാ പട്ടികയുടെ അടിസ്ഥാനത്തിലാണ് അര്‍ഹരായ ഉപഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്.
മറ്റു സംസ്ഥാനങ്ങള്‍ നിലവിലുള്ള ലിസ്റ്റുകളുടെ അടിസ്ഥാനത്തില്‍ അതേപടി നിയമം നടപ്പാക്കുകയാണ് ചെയ്തത്.
എന്നാല്‍ അനര്‍ഹരെ ഒഴിവാക്കണമെന്നും അര്‍ഹതയുള്ള ആര്‍ക്കും ഭക്ഷ്യധാന്യം ലഭിക്കാതെ വരരുത് എന്നുമുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നിയമം നടപ്പാക്കാന്‍ കാലതാമസം നേരിടുന്നതെന്നും പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷാ പദ്ധതി നിശ്ചിത സമയത്തിനുള്ളില്‍ നടപ്പിലാക്കാത്തതിനാല്‍ രണ്ടുലക്ഷം ടണ്‍ ഭക്ഷ്യധാന്യം കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രം നിഷേധാത്മക സമീപനത്തിലും റേഷന്‍ വ്യാപാരികള്‍ സമരത്തിലേയ്ക്കും പോകുമ്പോള്‍ സാധാരണ ജനങ്ങളാണ് വലയുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."