തന്നെയും സഹോദരിയെയും ആക്രമിക്കാന്‍ വന്ന കുരങ്ങനെ അലക്സ ഉപയോഗിച്ച് ഓടിച്ച 13കാരിക്ക് ജോലി വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര
ലഖ്നൗ: തന്നെയും സഹോദരിയെയും വീട്ടില്‍ കയറി ആക്രമിക്കാന്‍ വന്ന കുരങ്ങനെ ആമസോണ്‍ അലക്സയുടെ സഹായത്തോടെ ഓടിച്ച പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് സംഭവം. നികിത പാണ്ഡെ എന്ന 13കാരിയാണ് തന്നെയും തന്റെ സഹോദരിയേയും വിര്‍ച്വല്‍ വോയ്സ് അസിസ്റ്റന്‍ഡായ അലക്സയുടെ സഹായത്തോടെ രക്ഷിച്ചത്. വീട്ടിനകത്ത് കയറിയ കുരങ്ങന് ഇരുവരെയും ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ ധൈര്യം കൈവിടാതിരുന്ന നികിത അലക്സയോട് നായ കുരക്കുന്ന ശബ്ദമുണ്ടാക്കാന്‍ ആവശ്യപ്പെട്ടു. ഉടന്‍ തന്നെ അലക്സ നായയുടെ ശബ്ദമുണ്ടാക്കി. ഇത് കേട്ട് പേടിച്ച കുരങ്ങന് വീടിന് പുറത്തേക്കോടുകയായിരുന്നു. സംഭവത്തെക്കുറിച്ച് വാര്‍ത്ത ചെയ്തത് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്രയുടെ കാതുകളിലെത്തുകയായിരുന്നു. സാഹചര്യത്തെ നേരിടാനായി പെട്ടന്ന് പ്രതിവിധി കണ്ടെത്തിയ കുട്ടിയുടെ കഴിവിനെ പ്രശംസിച്ച് മഹീന്ദ്ര തന്റെ എക്സില്‍ ഒരു കുറിപ്പും രേഖപ്പെടുത്തി.
'ഇക്കാലഘട്ടത്തിലെ പ്രധാന ചോദ്യം നാം സാങ്കേതികവിദ്യകളുടെ അടിമകളാണോ അതോ യജമാനന്മാരാണോ എന്നതാണ്. സാങ്കേതികവിദ്യയെ നിയന്ത്രിക്കാന്‍ നാം പ്രാപ്തരാണെന്ന് ആശ്വാസം നല്‍കുന്നതാണ് ഈ ദൃശ്യങ്ങള്‍. അസാധാരണമാണ് ഈ പെണ്‍കുട്ടിയുടെ പെട്ടന്നുള്ള ചിന്ത, മനുഷ്യന്റെ കഴിവ് ഗംഭീരം തന്നെ'. പെണ്‍കുട്ടിയെ പ്രശംസിച്ച മഹീന്ദ്ര, വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഭാവിയില്‍ കുട്ടി ആഗ്രഹിക്കുകയാണെങ്കില്‍ മഹീന്ദ്ര കമ്പനിയില്‍ കുട്ടിക്ക് ജോലിക്ക് പ്രവേശിക്കാമെന്ന വാഗ്ദാനവും നല്കി.
പ്രവാചനതീതമായ ലോകത്ത് മികച്ച നേതൃത്വത്തിനായുള്ള കഴിവാണ് കുട്ടി പ്രകടമാക്കിയത്. അവളുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം, അവള് എപ്പോഴെങ്കിലും കോര്‍പറേറ്റ് ലോകത്ത് ജോലി ചെയ്യാന്‍ തീരുമാനിച്ചാല്‍, മഹീന്ദ്രയില്‍ ചേരാന്‍ അവളെ ബോധ്യപ്പെടുത്താന്‍ സാധിക്കുമെന്ന് കരുതുന്നു' - എന്നും മഹീന്ദ്ര കുറിച്ചു.
താന്‍ നിലവില്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയിട്ടേയുള്ളൂവെന്നും ഭാവിയില്‍ ഉറപ്പായും മഹീന്ദ്രയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും നികിത പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് കുട്ടിയുടെ പിറന്നാളിനാണ് കുട്ടിക്ക് വീട്ടുകാര്‍ അലക്സ സമ്മാനിച്ചത്.
പിറന്നാളിന് വീട്ടുകാര്‍ നല്കിയ സമ്മാനമായ അലക്സ തന്റെയും സഹോദരിയുടെയും ജീവന് തുണയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 2 days agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• 2 days agoതിരുവനന്തപുരത്ത് സ്കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• 2 days agoഅല്ലു അര്ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• 2 days agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• 2 days agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• 2 days agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന് ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• 2 days agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• 2 days agoഅല്ലു അര്ജുന് ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• 2 days agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന് അറസ്റ്റില്‍
Kerala
• 2 days agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• 2 days ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• 2 days ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• 2 days agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• 2 days agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• 2 days agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• 2 days agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• 2 days agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• 2 days agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി