മൗസിലില്നിന്ന് പലായനം രൂക്ഷം
ബഗ്ദാദ്: ഐ.എസ് നിയന്ത്രണത്തിലുള്ള മൗസില്‍ പൂര്‍ണമായും തിരിച്ചുപിടിക്കാനുള്ള സൈനിക നീക്കം അന്തിമഘട്ടത്തിലെത്തി നില്‍ക്കെ ആയിരങ്ങള്‍ പലായനം തുടങ്ങി. കിഴക്കന്‍ മൗസില്‍ ഏതാണ്ട് പൂര്‍ണമായും ഇറാഖ് സഖ്യസേന പിടിച്ചെടുത്തു. പത്തു ദിവസത്തിനിടെ 5000 പേര് യുദ്ധഭൂമിയില്‍ നിന്ന് പലായനം ചെയ്തു. ഇവരെ അല്‍ ഹൂല്‍ അഭയാര്‍ഥി കാമ്പില്‍ പാര്‍പ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
മൗസിലില്‍ നിന്ന് തദ്ദേശവാസികളെ സുരക്ഷിതമായി പുറത്തെത്തിക്കുമെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ വാഷിങ്ടണില്‍ പറഞ്ഞു. 10 ഗ്രാമങ്ങള്‍ കൂടി സൈന്യം പിടിച്ചെടുത്തു. നഗരത്തിലെ ആസ്ഥാന കേന്ദ്രത്തിനു 30 കി.മി അടുത്തുവരെ സൈന്യം പ്രവേശിച്ചിട്ടുണ്ട്.
5000 ഐ.എസ് ഭീകരരും 15 ലക്ഷം തദ്ദേശവാസികളും ഇപ്പോഴും മൗസിലില്‍ ഉണ്ടെന്നാണ് കണക്ക്. ഐ.എസില്‍ നിന്ന് മോചിപ്പിച്ച പ്രദേശങ്ങളില്‍ അടുത്തദിവസം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എത്തിക്കുമെന്ന് യു.എന്‍ വ്യക്തമാക്കി. ഇറാഖിലെ ഐ.എസിന്റെ ശക്തികേന്ദ്രമാണ് മൗസില്‍. സൈന്യത്തിനു നേരെ ഐ.എസ് രാസായുധം പ്രയോഗിക്കുമെന്ന് ആശങ്കയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."