സാധുജന സംഘത്തില്‍ പൊലിസ് പരിശോധന നടത്തി
പറവൂര്‍: അനധികൃതമായി പണമിടപാട് നടത്തുന്നുണ്ടെന്ന പരാതിയില്‍ ആലങ്ങാട് സാധുജന സംഘത്തില്‍ പൊലിസ് പരിശോധന നടത്തി. നിയമാനുസൃതമായ അനുമതിയോ ലൈസന്‍സോ ഇല്ലാതെ റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പണമിടപാടുകള്‍ നടത്തുന്നതായി ആലങ്ങാട് സ്വദേശി ജൂഡോപീറ്റര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഹൈക്കോടതി അന്വേക്ഷണത്തിനു ഉത്തരവിട്ടിരുന്നു.
ഇതിന്റെ അടിസ്ഥനത്തിലാണ് ആലങ്ങാട് പൊലിസ് ഇന്നലെ പരിശോധന നടത്തിയത്.
സാധുജന സംഘത്തിന്റെ ആലങ്ങാടുള്ള ഹെഡ്ഓഫീസിലും മാളികം പീടിക,നീറിക്കോട് എന്നിവിടങ്ങളിലുള്ള രണ്ടു ശാഖകളിലും ഒരേ സമയമാണ് പരിശോധന നടത്തിയത്. നിയമപരമല്ലാതെയുള്ള പണമിടപാടിന്റെ രേഖകള്‍ കണ്ടെത്തിയതായി പൊലിസ് അറിയിച്ചു.
ബാങ്കിങ് ലൈസന്‍സ്, ചിട്ടി നടത്തുന്നതിനുള്ള ലൈസന്‍സ്, മണിലെന്‍ഡിങ് ലൈസന്‍സ് എന്നിവ സംഘത്തില്‍ ഉണ്ടായിരുന്നില്ലെന്നും ആളുകളില്‍ നിന്നും വന്‍തോതില്‍ നിക്ഷേപം വാങ്ങിയിരുന്നതായും വസ്തു ഈടിന്മേല്‍ വായ്പ കൊടുത്തതിന്റെയും മറ്റും രേഖകള്‍ പിടിച്ചെടുത്തതായും ആലുവ വെസ്റ്റ് പൊലിസ് സബ് ഇന്‍സ്‌പെക്റ്റര്‍ എ.എസ് അനില്‍കുമാര്‍ പറഞ്ഞു. കൂടുതല്‍ അന്വേക്ഷണങ്ങള്‍ക്കായി പരിശോധന റിപ്പോര്‍ട്ട് റിസേര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനാണ് പൊലിസ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."