അഴിയുന്തോറും മുറുകുന്ന ഗതാഗത കുരുക്ക്; വീര്‍പ്പുമുട്ടി ജില്ലാ ആസ്ഥാനം
കാക്കനാട്: പാലാരിവട്ടം സിഗ്‌നലില്‍ ഗതാഗതക്കുരുക്കിന് പരിഹാരം കാണുവാന്‍ ഫ്‌ളൈ ഓവര്‍ വന്നിട്ടും ദിവസവും ആലച്ചുവട് മുതല്‍ കാക്കനാട് വരെ വാഹനങ്ങളുടെ നീണ്ടനിര തന്നെ ഇപ്പോഴും കാണം.
ഇതിനെക്കുറിച്ച് നടത്തിയ അന്യേഷണത്തില്‍ മനസിലായത് കാക്കനാട് ഭാഗത്തു നിന്നും, വെണ്ണല ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ഇടപ്പള്ളി, ആലുവ ഭാഗത്തക്കു പോകുവാന്‍ ആലംച്ചുവടു ജംഗ്ഷനിലൂടെ ഒബ്‌റോണ്‍ മാളിലേക്ക് പോകുന്ന പോക്കറ്റ് റോഡ് ഉപയോഗിക്കുന്നതിനാല്‍ ആലംച്ചുവട് ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് വര്‍ദ്ധിക്കുന്നു.
അതേ സമയം അഴിയുന്തോറും മുറുകുന്ന ഗതാഗതക്കുരുക്കും അലക്ഷ്യമായ വാഹന പാര്‍ക്കിങ്ങും സ്ഥല പരിമിതിയും ജില്ലാ ആസ്ഥാനമായ കാക്കനാട്ടിനെ അനുദിനം വീര്‍പ്പുമുട്ടിക്കുന്നു. കാക്കനാട്‌സിവില്‍ ലൈന്‍ റോഡ് വാഴക്കാല ജങ്ഷന്‍ വഴി ഐടി നഗരത്തിലെത്തുന്നവര്‍ക്കു മണിക്കൂറുകളോളം നീളുന്ന കുരുക്കില്‍പ്പെടാനാണ് വിധി. വാഹനബാഹുല്യവും തിരക്കും വര്‍ധിക്കുന്നതിനുസരിച്ച് വാഴക്കാല ജങ്ഷനും പരിസരവും ക്രമീകരിക്കാന്‍ അധികൃതര്‍ക്കു കഴിയാത്തതാണു പ്രശ്‌നം രൂക്ഷമാകുവാന്‍ കാരണം. വാഹനങ്ങളുടെ തോന്നുംപടിയുള്ള പാര്‍ക്കിങ്ങും ഇടുങ്ങിയ റോഡുകളിലെ കുരുക്കും ആക്കം കൂട്ടുന്നു.
ഐടി നഗരമായ കാക്കനാട്ടേക്ക് നഗരത്തില്‍ നിന്നും എത്തിപ്പെടാന്‍ പതിതാറ്റാണ്ടുകള്‍ മുമ്പ് നിര്‍മിച്ചതാണു സിവില്‍ലൈന്‍ റോഡെറിയപ്പെടുന്ന പാലാരിവട്ടം കുമാരപുരം റോഡ്. ഈ റോഡ് വീതികൂട്ടാന്‍ പലപ്പോഴായി നടത്തിയ ശ്രമങ്ങളൊക്കെ പാഴ് വേലയായി. റോഡുവക്കിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കാന്‍ പൊതുമരാമത്ത് വകുപ്പ് തുനിഞ്ഞിറങ്ങിയെങ്കിലും രാഷ്ട്രീയക്കാരുടെ സമ്മര്‍ദ്ധത്തിനു മുമ്പില്‍ ആയുധം വെച്ചുകിഴടങ്ങേണ്ടി വന്നു. പാലാരിവട്ടം മുതല്‍ വാഴക്കാലവരെയുള്ള സിവില്‍ലൈന്‍ റോഡ് ഏപ്പോഴും വാഹനക്കുരുക്കിലാണ്. ഇടക്കാലത്ത് ചെമ്പ്മുക്കിലെ വീതികുറഞ്ഞ അയ്യനാട്പാലം വീതികൂട്ടിയിട്ടും രാവിലെയും വൈകിട്ടും വാഹനങ്ങള്‍ക്ക് ഈ ഭാഗം അഴിയാക്കുരുക്കായി തുടരുകയാണ്.
ചെമ്പ്മുക്ക് മുതല്‍ എന്‍.ജി.ഓ ക്വാര്‍ട്ടേഴ്‌സ് ജംഗ്ഷന്‍ വരെ റോഡ് വക്കിലെ കയ്യേറ്റങ്ങള്‍ അടയാളപ്പെടുത്തി പൊളിതുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ കെട്ടിടയുടമകളില്‍ ചിലര്‍ കോടതിയില്‍ പോയി, മറ്റു ചിലര്‍ രാഷട്രീയ സ്വാധിനം ഉപയോഗിച്ചു, വേറെ ചിലര്‍ കയ്യൂക്കും കാട്ടി. ഇത് റോഡ് വികസനത്തിന്റെ ഭാവിയെ പ്രതികൂലമായി ബാധിച്ചു. വാഴക്കാലയിലാണ് റോഡ് ഏറ്റവും കൂടുതല്‍ ഇടുങ്ങിയ നിലയിലുള്ളത്. ഇവിടത്തെ അനധികൃത പാര്‍ക്കിംഗ് കൂടിയാകുമ്പോള്‍ ഗതാഗതം ഒച്ച് ഇഴയും പോലെയാണ്. തിരക്കേറിയ കേന്ദ്രത്തിലെ ബസ്സ് സ്‌റ്റോപ്പും അവിട തന്നെയുള്ള ഓട്ടോറിക്ഷ സ്റ്റാന്‍ും വാഴക്കാല ജംഗ്ഷനെ ഗതാഗത കുരുക്കിലാക്കുന്നു. സ്മാര്‍ട്ട് സിറ്റി ഉള്‍പ്പെടെയുളള ഐടി മേഖല സജിവമായതോടെയാണു! റോഡിലെ ഗതാഗത തിരക്ക് ഇരട്ടിയായതിനാല്‍ സിവില്‍ലൈന്‍ റോഡിന്റെ അവസ്ഥ കൂടുതല്‍ ദാരുണമായി. ഇപ്പോള്‍ ഞെരുങ്ങിയെങ്കിലും കടന്നു പോകുന്ന വാഹനങ്ങള്‍ നിശ്ചലമാകുന്ന സ്ഥിതിയാണ് സമീപ ഭാവിയില്‍ സിവില്‍ ലൈന്‍ റോഡിനെ കാത്തിരിക്കുന്നത്.
എന്നാല്‍ കലക്ട്രേറ്റ് സിഗ്‌നലില്‍ വാഹന തിരക്കുള്ള സമയങ്ങളില്‍ ട്രാഫിക്കിന്റെ പുതിയ പരീക്ഷണങ്ങള്‍ ഗതാഗത സ്തംബനമുണ്ടാകുന്നതും നിത്യ കാഴ്ചയാണ്. ഓലിമുഗള്‍ സിഗ്‌നലില്‍ പൊലീസ് സംവിധാനം ഉണ്ടെങ്കിലും, റോഡ് കയ്യടക്കിക്കൊണ്ട് അമിത വേഗതയില്‍ വരുന്ന സ്വകാര്യബസുകളെ നിലക്ക് നിര്‍ത്തുവാന്‍ പൊലീസിനു കഴിയാത്തതും ഗതാഗത കുരുക്ക് വര്‍ദ്ധിക്കുന്നു.
കാക്കനാട് ഗാന്ധി പ്രതിമ സ്ഥാപിച്ചിരിക്കുന്ന ഐഎംജി ജംഗ്ഷനു സമീപത്തും, സീപോര്‍ട്ട് റോഡില്‍ വ്യവസായ മേഖലയുടെ സമീപത്തും, വാഴക്കാല ജംഗ്ഷനിലേയും, നടപ്പാതകളില്‍ തട്ടുകടയുള്‍പ്പെടെ അനധികൃത കച്ചവടക്കാര്‍ നിലയുറപ്പിച്ചതിനാല്‍ ഇവിടെയെല്ലാം വന്‍ തിരക്ക് രൂക്ഷമാകുന്നതിനാല്‍ റോഡിനു വീതികുറയുന്നു. ഇതു മൂലം ഗതാഗത തടസ്സവും,അപകടങ്ങളും വര്‍ദ്ധിക്കുകയും ചെയ്യുന്നു. അതേസമയം തൃക്കാക്കര നഗരസഭ അധികാരികള്‍ നിയന്ത്രണം ഏര്‍പ്പെടുത്താതെ എല്ലാവിധ ഒത്താശയും ചെയ്തു കൊടുക്കുന്നതിനാല്‍ നടപ്പാതയിലെ കച്ചവടക്കാര്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുന്നുവെന്നും കാല്‍ നട യാത്രക്കാരും, മറ്റും സാക്ഷ്യപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."