HOME
DETAILS

ജില്ലയില്‍ കീടനാശിനി വില്‍ക്കാന്‍ മിനിമം യോഗ്യത ബിരുദം

  
backup
October 19 2016 | 22:10 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%80%e0%b4%9f%e0%b4%a8%e0%b4%be%e0%b4%b6%e0%b4%bf%e0%b4%a8%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b2

 

നിലമ്പൂര്‍: ജില്ലയില്‍ കീടനാശിനി വില്‍പനക്ക് കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപന പ്രകാരമുള്ള നടപടികള്‍ ആരംഭിക്കുന്നതിന് ജില്ലയിലെ കൃഷി ഭവനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതു പ്രകാരം പുതിയ കീടനാശിനി കട ആരംഭിക്കുന്നതിനു ശാസ്ത്രവിഷയങ്ങളില്‍ ബിരുദമുള്ളവരെ കടയില്‍ നിയമിക്കേണ്ടതായി വരും.
നിലവിലെ കടകള്‍ അടുത്ത വര്‍ഷത്തോടെ ഇത്തരം നിയമനം നടത്താമെന്ന സമ്മതപത്രവും നല്‍കേണ്ടി വരും. അനധികൃതവും നിരോധിക്കപ്പെട്ടതുമായ കീട നാശിനികള്‍ വ്യാപകമായി ഉപയോഗിക്കുന്നതു തടയുന്നതിനാണ് നിയമം കര്‍ശനമാക്കുന്നത്.
നേരത്തെ കൃഷിപ്രദേശം മാസത്തിലൊരിക്കല്‍ പരിശോധിച്ച് അതത് ജില്ലാ കൃഷി ഓഫിസുകളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കൃഷി ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും നടപ്പായില്ല. നേരത്തെ ചുവപ്പ്, മഞ്ഞ ലേബലോടുകൂടിയുള്ളതും മനുഷ്യജീവന് ഹാനികരമായതുമായ 14 ഇനം കീടനാശിനികള്‍, കുമിള്‍ നാശിനികള്‍, കളനാശിനികള്‍ എന്നിവയുടെ വില്‍പനയും വിതരണവും ഉപയോഗവും നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കീടനാശിനി പ്രയോഗം അനിയന്ത്രിതമായതിനെ തുടര്‍ന്ന് കൃഷി ഓഫിസറുടെ കുറിപ്പില്ലാതെ കീടനാശിനികള്‍ നല്‍കരുതെന്ന് കൃഷി ഡയറക്ടര്‍ ഉത്തരവിട്ടിരുന്നു. 2011 മാര്‍ച്ച് അവസാനമായിരുന്നു ഇത്.
എന്നാല്‍, റബര്‍ തോട്ടങ്ങളില്‍ റൗണ്ട് അപ്പ് വ്യാപകമായി ഉപയോഗിക്കുകയാണിപ്പോഴും. നെല്‍കൃഷിയിലും പച്ചക്കറി തോട്ടങ്ങളിലും തളിക്കുന്ന ക്രോട്ടോ ഫോസും വ്യാപകമാണ്.
പച്ചക്കറി തോട്ടങ്ങളില്‍ ഉപയോഗിക്കുന്ന ലിന്റയിന്‍, വാഴത്തോട്ടങ്ങളില്‍ ഉപയോഗിക്കുന്ന ഫുരുഡാന്‍, കാര്‍ബോറിന്‍ തുടങ്ങിയവയും ഹാനികരമാണ്. മാമ്പൂ കൊഴിയാതിരിക്കാനും പ്രാണികളെ അകറ്റാനും സെവിന്‍, സിംഫൂസ് എന്നീ മാരക കീടനാശിനികളാണ് തളിക്കുന്നത്.
ജില്ലയിലേക്ക് നിരോധിച്ച കീടനാശിനികള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി കടന്നു വരുന്നത് നിര്‍ബാധം തുടരുകയാണ്.
നിയമം നടപ്പിലാകുന്നതോടെ കൃഷിയിടങ്ങളില്‍ മാരകമായ കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കാനാവും. നിലവില്‍ നിരോധിക്കപ്പെട്ട ഇത്തരം രാസ കീടനാശിനികള്‍ പച്ചക്കറി, പഴം കൃഷികളില്‍ ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 days ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 days ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 days ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 days ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 days ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 days ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  2 days ago