HOME
DETAILS
MAL
മണ്ണട്ടാംപാറ ബ്രിഡ്ജ്; തകര്‍ന്ന കൈവരി നന്നാക്കാന്‍ നടപടിയായില്ല
backup
October 19 2016 | 22:10 PM
തേഞ്ഞിപ്പലം: മൂന്നിയൂര്‍-വള്ളിക്കുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിച്ചു കടലുണ്ടിപ്പുഴയ്ക്കു കുറുകെ മണ്ണട്ടംപാറയില് സ്ഥാപിച്ച ബ്രിഡ്ജിന്റെ കൈവരി തകര്‍ന്നു ദിവസങ്ങളായിട്ടും നന്നാക്കാന്‍ നടപടിയായില്ല. കോണ്‍ക്രീറ്റ് തൂണില്‍ ഇരുമ്പ് പൈപ്പ് ഉപയോഗിച്ചു സ്ഥാപിച്ച കൈവരിയാണ് തകര്‍ന്നുകിടക്കുന്നത്.
കോണ്‍ക്രീറ്റിന് ഉപയോഗിച്ച കമ്പികള്‍ തുരുമ്പെടുത്തു നശിച്ചതോടെ കോണ്‍ക്രീറ്റിന് ബലക്ഷയം സംഭവിച്ചതാകും കൈവരി പൊളിഞ്ഞുവീഴാന്‍ ഇടയാക്കിയത്. ഷട്ടറിന്റെ സാമഗ്രികള്‍ സ്ഥാപിച്ച ഷെഡില്‍നിന്ന് അണക്കെട്ടിനു മുകളിലൂടെയുള്ള നടപ്പാതയിലേക്ക് ഇറങ്ങുന്നിടത്താണ് കൈവരി തകര്‍ന്നത്.
ഇത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ഇരു പഞ്ചായത്തിലെയും വിദ്യാര്‍ഥികളടക്കം ദിനേന നിരവധി പേരാണ് ഈ വഴിയിലൂടെ നടന്നുപോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."