പരിവാര്‍ കലക്ടറേറ്റ് ധര്‍ണ നടത്തി
മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ പരിവാറിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് ധര്‍ണ നടത്തി. ആശ്വാസ കിരണം പദ്ധതി തുക വര്‍ധിപ്പിക്കുക, എല്ലാ പഞ്ചായത്തുകളില്‍ ബഡ്സ് സ്കൂളുകള്‍ ആരംഭിക്കുക, മാനസിക വെല്ലുവിളി നേരിടുന്നവരുടെ കുടുംബങ്ങള്‍ക്കു മുന്‍ഗണാ കാര്‍ഡ് നല്‍കുക, അര്‍ഹതപ്പെട്ട സ്കോളര്‍ഷിപ്പ് തുക 19200 രൂപ പൂര്‍ണമായും വിതരണം ചെയ്യുക, മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അനുവദിച്ച തുക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു മാര്‍ച്ചും ധര്‍ണയും നടത്തിയത്. മൂന്നാംപടിയില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് കലക്ട്രേറ്റ് പടിക്കലില്‍ അവസാനിച്ചു. പരിവാര്‍ നാഷണല്‍ സെക്രട്ടറി ഫിലിപ് സൈമന് ഉദ്ഘാടനം ചെയ്തു,
കരീം എളമരം, േേതാമസ് പി.ഡി, രഘുനാഥ്, മാനു പാലറ, ഉണ്ണികൃഷ്ണന് തിരൂര്‍, ജാഫര്‍ ഊര്‍ങ്ങാട്ടിരി, സില്‍വി മനോജ്, സക്കീന മജീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."