താലൂക്കാശുപത്രിയിലെ കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി മന്ത്രി ടി.പി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും
പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് താലൂക്കാശുപത്രിയില്‍ ആരംഭിക്കുന്ന കാരുണ്യ കമ്യൂണിറ്റി ഫാര്‍മസിയുടെ ഉദ്ഘാടനം ഈ മാസം 22 ന് ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് തൊഴില്‍ എക്സൈസ് വകുപ്പുമന്ത്രി ടി.പി രാമകൃഷ്ണന് നിര്‍വഹിക്കും. സര്‍ക്കാറിന്റെ ജനപ്രിയ സംരഭമായ കാരുണ്യ കമ്യൂണിറ്റി ഫാര്‍മസിയുടെ കേരളത്തിലെ അന്‍പതാമത് ശാഖയാണ് താലൂക്കാശുപത്രിയില്‍ ആരംഭിക്കുന്നത് .
സര്‍ക്കാര്‍ സംരഭമായ കെ.എം.എസ്.സി.എല്‍ മുന്‍ കൈ എടുത്താണ് ഫാര്‍മസി പേരാമ്പ്ര താലൂക്കാശുപത്രിയില്‍ സ്ഥാപിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏ.സി സതി അധ്യക്ഷം വഹിക്കും. ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍, ഡോ.സരിത ആര്.എല്‍ (ഡി.എം.ഒ കോഴിക്കോട്) കെ.എം.എസ്.സി.എല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ദിലീപ് കുമാര്‍ എസ്.ആര്, മാനേജര്‍ എം.ഏ ബൈജു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."