പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
കല്‍പ്പറ്റ: ബോബി ചെമ്മണ്ണൂരിന്റെ വയനാട്ടുകാരോടുള്ള അവഹേളവും വെല്ലുവിളിയും അവസാനിപ്പിക്കുക എന്ന ആവശ്യമുന്നയിച്ച് ഇന്നലെ വൈകിട്ട് എടഗുനി ചെമ്മണ്ണൂര്‍ ലൈഫ് വിഷന്‍ ട്രസ്റ്റിന് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് നിന്നും തെരുവു നായ്ക്കളെ പിടികൂടെ കല്‍പ്പറ്റക്കടുത്ത എടഗുനിയില്‍ തള്ളിയിരിക്കുകയാണെന്ന് കൂട്ടായ്മ ആരോപിച്ചു. യാതൊരു അടിസ്ഥാന സൗകര്യവും ലൈസന്‍സും എടുക്കാതെ വൃദ്ധ സദനത്തിനും ഡയാലീസ് സെന്ററിനുമടുത്ത് ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന സ്ഥലത്താണ് തെരുവുനായകളെ എത്തിച്ചിരിക്കുന്നത്. പ്രതിഷേധ കൂട്ടായ്മ ഗഫൂര്‍ താനേരി ഉദ്ഘാടനം ചെയ്തു. പി ബാലചന്ദ്രന്, പി.സി നൗഷാദ്, സുരേഷ് ചന്ദ്രന്, ശിവരാമന് സി എം, സി.എച്ച് സ്റ്റാന്‍ലി, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ കുഞ്ഞമ്മദ്, അജി ബഷീര്‍, കെ ടി ബാബു, ഒ.സി പുഷ്പ, എ.പി വാസുദേവന്‍ നായര്‍, പ്രകാശന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."