ഹൃദയഭിത്തിയില്‍ സുഷിരങ്ങള്‍; കുഞ്ഞിന്റെ ചികിത്സക്ക് പണം കണ്ടെത്താനാകാതെ മാതാപിതാക്കള്‍
തിരുവനന്തപുരം: ഹൃദയഭിത്തിയില്‍ സുഷിരങ്ങളുമായി ജനിച്ച കുഞ്ഞിന്റെ ചികിത്സക്കായി മാതാപിതാക്കള്‍ സഹായം തേടുന്നത്. പഴയ കാരയ്ക്കാമണ്ഡപം ഹോമിയോ കോളജ് റോഡില്‍ ചാനല്‍ക്കര വീട്ടില്‍ അലിഫ്-സോഫിയ ദമ്പതികളാണ് നാലുമാസം പ്രായമുള്ള മകള്‍ ആലിയഫാത്തിമക്കായി ചികിത്സാ സഹായം തേടുന്നത്.
ജനിച്ചപ്പോള്‍ തന്നെ കുഞ്ഞിന്റെ ഹൃദയത്തില്‍ മൂന്നു സുഷിരങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളജിലും അവിടെനിന്ന് ശ്രീചിത്രാ മെഡിക്കല്‍ ഇന്സ്റ്റി്യ്യൂട്ടിലും പ്രവേശിപ്പിച്ചു. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ശ്രീചിത്രയില്‍ ഒന്നരവര്‍ഷം കഴിഞ്ഞു മാത്രമേ ശസ്ത്രക്രിയ നടത്താന്‍ കഴിയൂ എന്നറിയിച്ചതിനെ തുടര്‍ന്ന് കുഞ്ഞിനെ ഇപ്പോള്‍ നിംസ് മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.കുഞ്ഞിന്റെ രക്തം ഇടയ്ക്കിടെ നീലനിറമാകുന്നതിനാല് എത്രയും വേഗം ശസ്ത്രക്രിയ നടത്തി ജീവന് രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയും ഇതിനായി നിലവില്‍ സൗകര്യങ്ങളുള്ള ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു.
നേമം ചാനല്‍ക്കര പുറമ്പോക്കു ഭൂമിയില്‍ താമസിക്കുന്ന ഈ കുടുംബത്തിന് ചികിത്സാ ചിലവായ നാലുലക്ഷം രൂപ താങ്ങാവുന്നതിലുമപ്പുറമാണ്.കുടുംബത്തിന്റെ ദയനീയ സ്ഥിതി കണ്ട് നാട്ടുകാര്‍, അഡ്വ. ഷാനവാസ് ചെയര്‍മാനും അബ്ദുല്‍ റഹീം കണ്‍വീനറായും യാസീന്‍ ട്രഷററായും ആലിയാ ഫാത്തിമാ ചികിത്സാ സഹായസമിതി രൂപീകരിച്ചു. സമിതി കാനറാ ബാങ്കിന്റെ നേമം ശാഖയില്‍ ജോയിന്റ് അക്കൗണ്ട് സ തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 2995101014872. ഐ.എഫ്.സി സി.എന്‍.ആര്.ബി 0002995.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."