സഊദിയില്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ആശ്വാസം; വേതനവും ആനുകൂല്യങ്ങളും വെട്ടിക്കുറക്കരുതെന്ന് തൊഴില്‍ മന്ത്രാലയം
ദമ്മാം: സര്‍ക്കാര്‍ മേഖലയില്‍ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ച സാഹചര്യം മുതലെടുത്ത് സ്വകാര്യ മേഖലയില്‍ ഇത് നടപ്പാക്കാന്‍ ഒരുങ്ങരുതെന്ന് മുന്നറിയിപ്പ്. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ വേതനവും മറ്റു ആനുകൂല്യങ്ങളും അപ്രതീക്ഷിതമായി വെട്ടികുറക്കുന്നതിന് വിലക്കുള്ളതായി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ ഉപദേശഷ്ടാവ് ഫൈസല്‍ അല്‍ ഉതൈബി വ്യക്തമാക്കി.
ജീവനക്കാരുടെ ആനുകൂല്യങ്ങളും വേതനവും അകാരണമായി വെട്ടിക്കുറക്കാന്‍ സ്വകാര്യ മേഖലക്ക് അവകാശമില്ല. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ സംജാതമാകുമ്പോള്‍ മന്ത്രാലയത്തില്‍ നിന്നും പ്രത്യേക അനുമതി വാങ്ങണമെന്നും സ്വകാര്യ സ്ഥാപനങ്ങളുടെ ആഭ്യന്തര നിയമങ്ങള്‍ പാലിച്ചുമായിരിക്കണം ഇതെന്നും അദ്ദേഹം പറഞ്ഞു.
കമ്പനി പുനഃസംഘടന, ഏതെങ്കിലും വിഭാഗങ്ങള്‍ അടച്ചുപൂട്ടല്‍ അല്ലെങ്കില്‍ നഷ്ടം നേരിടല്‍ തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമാണ് ഇതിന് അനുമതി ലഭിക്കുകയുള്ളൂ. എന്നാല്‍ മന്ത്രാലയത്തിന് ഇത് ബോധ്യപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെയും മന്ത്രാലയ ഉദ്യോഗസ്ഥരുടെയും മറ്റു ഉന്നത തല ജീവനക്കാരുടെയും ശമ്പളവും മറ്റു മുഴുവന്‍ ആനുകൂല്യങ്ങളും 20 ശതമാനം വരെ വെട്ടികുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം വന്നയുടന്‍ നിരവധി സ്വകാര്യ സ്ഥാപനങ്ങള്‍ ഇത് നടപ്പിലാക്കാന്‍ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ മന്ത്രാലയം ഇത് നിരസിച്ചതായും അദ്ദേഹം പറഞ്ഞു.
അതേസമയം, സര്‍ക്കാര്‍ തീരുമാനം മറയാക്കി രാജ്യത്തെ നിരവധി വന്‍കിട കമ്പനികള്‍ ജീവനക്കാരുടെ വേതനവും ആനുകൂല്യങ്ങളും വെട്ടിച്ചുരുക്കുന്നതിന് നീക്കം നടത്തുന്നുണ്ട്. രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക സാമൂഹിക സാഹചര്യങ്ങള്‍ മുതലെടുത്ത് ഇത്തരം കമ്പനികള്‍ ജീവനക്കാരുടെ താത്പര്യങ്ങള്‍ക്ക് കോട്ടം തട്ടിക്കുകയാണെന്ന് ലേബര്‍ കമ്മിറ്റി യൂണിയന്‍ പ്രസിഡന്റ് നിദാല്‍ മുഹമ്മദ് റദ് വാന്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."