അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് എ.ഐ.വൈ.എഫ്
കോഴിക്കോട്:ആതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പാക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി. പദ്ധതി നടപ്പാക്കുമെന്ന വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിയമസഭയിലെ പ്രഖ്യാപനം പ്രതിഷേധാര്‍ഹമാണ്. പദ്ധതിയെക്കുറിച്ച് പതിറ്റാണ്ടുകളായി പൊതു സമൂഹം ചര്‍ച്ച ചെയ്യുന്നുണ്ട്.
പദ്ധതി കനത്ത പരിസ്ഥിതി നാശത്തിന് കാരണമാവുമെന്നാണ് പഠനങ്ങളെല്ലാം വ്യക്തമാക്കുന്നത്. എന്നിട്ടും മുന്നോട്ടുപോകാനുള്ള മന്ത്രിയുടെ നീക്കം ദുരൂഹമാണ്. എന്തൊക്കെ പ്രതിസന്ധി നേരിട്ടാലും പദ്ധതിക്കെതിരായ സമരത്തിന്റെ മുന്‍പന്തിയില്‍ എ.ഐ.വൈ.എഫ് ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എല്‍.ഡി.എഫ് പ്രകടന പത്രികയില്‍ പോലും പദ്ധതിയെക്കുറിച്ച് പരാമര്‍ശിക്കാതിരുന്നത് പൊതു സമൂഹത്തിന്റെ താല്‍പര്യം പരിഗണിച്ചാണ്. ഇപ്പോള്‍ അടിയന്തര ആവശ്യമായി വരുന്നത് അംഗീകരിക്കാനാവില്ല. പരിസ്ഥിതി സൗഹൃദ വികസനമെന്ന പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് പ്രസ്താവന. ഊര്‍ജോത്പാദനത്തിന് നിരവധി ബദല്‍ മാതൃകകള്‍ ഉണ്ടെന്നിരിക്കെ ആതിരപ്പള്ളി മാത്രമാണ് പോംവഴിയെന്ന വാദം തീര്‍ത്തും ബാലിശമാണെന്നും മഹേഷ് പറഞ്ഞു. തൊഴില്‍, വിദ്യാഭ്യാസം, തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് നേതൃത്വത്തില്‍ നവംബര്‍ 22ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. രാജ്യത്താകമാനം നടന്നുവരുന്ന ദളിത് പീഡനങ്ങള്‍ക്കെതിരെ ഡോണ്‍ട് ക്രഷ് ദളിത് എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തിവരുന്ന യുവജന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് മാര്‍ച്ചെന്ന് നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."