റവന്യൂ സര്‍ട്ടിഫിക്കറ്റ്: അനധികൃത കേന്ദ്രങ്ങളെ ആശ്രയിക്കരുത്
കണ്ണൂര്‍: ഇ-ജില്ല വഴി റവന്യൂ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷിക്കുന്ന പ്രവൃത്തി വാണിജ്യാടിസ്ഥാനത്തില്‍ ചെയ്യാന്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് മാത്രമേ അനുവാദമുളളൂ എന്ന് അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍. മറ്റ് അനധികൃത ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങളെ ആശ്രയിക്കരുത്. രേഖകളും സ്വകാര്യ വിവരങ്ങളും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. റവന്യൂ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ തന്നെ അപേക്ഷിക്കാനാണ് നിര്‍ദേശം. സാങ്കേതിക തകരാറുകളോ മറ്റുഅടിയന്തിരമായ ആവശ്യങ്ങളോ ഉണ്ടെങ്കില്‍ മാത്രമേ വില്ലേജ് ഓഫിസര്‍ക്ക് നേരിട്ട് സര്‍ട്ടിഫിക്കറ്റുകള്‍ നല്കാന് നിലവില്‍ അനുവാദമുള്ളൂ. ഇ-ഡിസ്ട്രിക്ട് സംവിധാനത്തിലൂടെ ഏതൊരു പൗരനും ഓണ്‍ലൈനായി അവരുടെ അപേക്ഷ സ്വന്തം നിലക്ക് നല്‍കാവുന്നതാണ്. അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിന് ജില്ലാ കലക്ടര്‍ ചീഫ് കോഓര്ഡിനേറ്ററായിട്ടുള്ള പ്രൊജക്ട് ഓഫിസുകള്‍ എല്ലാ ജില്ലകളിലും പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും അറിയിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."