അഭിഭാഷകരും തെരുവുനായ്ക്കളും കാര്യമില്ലാതെ ആക്രമിക്കുന്നവര്‍: സെബാസ്റ്റ്യന്‍ പോള്‍
തൃശൂര്‍: യാതൊരു കാര്യമില്ലാതെ അക്രമിക്കുന്ന രണ്ടുകൂട്ടരാണ് തെരുവുനായ്ക്കളും അഭിഭാഷകരുമെന്ന് ഡോ.സെബാസ്റ്റ്യന്‍ പോള്‍. ഇരുകൂട്ടര്‍ക്കും അക്രമിക്കുന്നത് എന്തിനാണെന്നതിന് യാതൊരു വിശദീകരണവുമില്ല. എന്നാല്‍ അക്രമകാരികളായ തെരുവുനായ്ക്കളെ വന്ധീകരിക്കാന്‍ കേന്ദ്രങ്ങളുണ്ട്. അക്രമാസക്തരാകുന്ന അഭിഭാഷകരെ എന്തു ചെയ്യണമെന്ന് പൊതുജനം തീരുമാനിക്കട്ടെയെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ദേശാഭിമാനി തൃശൂര്‍ യൂനിറ്റില്‍ സംഘടിപ്പിച്ച സി.എച്ച് കണാരന് അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സെബാസ്റ്റ്യന്‍ പോള്‍.
അഡ്വക്കേറ്റ് അസോസിയേഷനില്‍നിന്ന് സസ്പെന്റ് ചെയതത് കൊണ്ട് തനിക്ക് ഒരു നഷ്ടവും സംഭവിച്ചിട്ടില്ല. അഭിഭാഷക സമൂഹത്തെ താന്‍ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ല. തെറ്റ് ചെയ്യരുതെന്ന് പറഞ്ഞത് ഒരിക്കലും അപകീര്‍ത്തിയല്ല.
കോടതികള്‍ പ്രവര്‍ത്തിക്കുന്നത് അഭിഭാഷകരുടെ നിയന്ത്രണത്തിലല്ല. സ്വയം മനസിലാക്കാനും തെറ്റ് തിരുത്താനും അഭിഭാഷകര്‍ തയാറാകണം.മാധ്യമങ്ങളെ പ്രവേശിപ്പിക്കാത്ത കോടതികള്‍ അടഞ്ഞ കോടതികള്‍ ആണെന്നും സെബാസ്റ്റ്യന്‍ പോള്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."