വലിയപറമ്പുംകരിയില്‍ മണല്‍ സംസ്‌കരണം അനുവദിക്കില്ലെന്ന് നാട്ടുകാര്‍: പ്രത്യേക ഗ്രാമസഭ നാളെ
ഇരിട്ടി:അയ്യംകുന്ന് പഞ്ചായത്തിലെ വലിയ പറമ്പുംകരിയില്‍ മണല്‍ യൂണിറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ജന വികാരം ശക്തമാകുന്നു.പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക ഗ്രാമസഭ നാളെ ചേരും.മണല്‍ സംസ്‌ക്കരണ യൂണിറ്റിന് അനുമതി നല്‍കുന്നതിനെതിരെ നാട്ടുകാര്‍ രൂപവത്കരിച്ച ആക്ഷന്‍ കമ്മറ്റി ഗ്രാമസഭ വിളിച്ച് ജനവികാരം അറിയുന്നതിന് വേണ്ടണ്ടി 700 പേര്‍ ഒപ്പിട്ട നിവേദനം പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ഗ്രാമസഭ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനമായത്. ഗ്രാമസഭയില്‍ ഉണ്ടണ്ടാകുന്ന തീരുമാനത്തിന്റെ അടിസ്ഥാനതില്‍ മാത്രമെ ഭരണസമിതിക്ക് ഒരു തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളൂ.അതേസമയം സംസ്‌ക്കരണ യൂണിറ്റ് സ്ഥാപിക്കുന്നതിനെതിരെ ശക്തമായ ജന വികാരം ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഉണ്ടണ്ടാക്കിയ ഉപ സമിതി പ്രദേശം സന്ദര്‍ശിച്ച് മണല്‍ സംസ്‌ക്കരണ യൂണിറ്റിന് അനുമതി നല്‍കരുതെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു എന്നാല്‍ ഈ റിപ്പോര്‍ട്ടിലിലെ ചില പരാമര്‍ശങ്ങള്‍ സംശയം ഉള്ളതായി ആക്ഷന്‍ കമ്മറ്റി നേതാക്കള്‍ പറയുന്നു ഇതെ തുടര്‍ന്നാണ് സ്‌പെഷല്‍ ഗ്രാമ സഭ വിളിക്കുന്നത്.മണല്‍ സംസ്‌ക്കരണ യൂണിറ്റ് അനുമതിക്കായുള്ള അപേക്ഷ കഴിഞ്ഞയാഴ്ച ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ പരിഗണനയ്ക്ക്‌വന്നതിനെ തുടര്‍ന്ന് പരിസ്ഥിതി സംഘടനകളുടെയും യൂത്ത് കോണ്‍ ഗ്രസ്സിന്റെയും വന്‍ പ്രതിഷേധത്തിന് ഇടയാക്കുകയും കൈയ്യാകളിയില്‍ എത്തുകയും ചെയ്തിരുന്നു ഇതേ തുടര്‍ന്ന് പഞ്ചായത്തില്‍ ഹര്‍ത്താലും നടത്തിയിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."